കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്ത ബൊലേറോ ജീപ്പ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് കദിരൂർ സ്വദേശി റിജുവിന്റെ പേരില്‍. മനോജിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയായ വിക്രമനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച പാട്യം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ സെക്രട്ടറിയായ സി.പ്രകാശനെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പ്രകാശന്‍ സഞ്ചരിച്ചിരുന്ന കെഎല്‍ 58 L 4747 നമ്പര്‍ ഇന്നോവ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
മനോജിനെ കൊലപ്പെടുത്തിയ ശേഷം വിക്രമന് ഒളിവില്‍ കഴിയാനും ചികില്‍സയ്ക്ക് സൗകര്യം ഒരുക്കികൊടുത്തതും പ്രകാശന്‍ ആണെന്നാണ് പോലീസ് ഭാഷ്യം. കസ്റ്റഡിയില്‍ എടുത്ത ഇന്നോവയിൽ പ്രകാശന്‍, വിക്രമന് എസ്കോര്‍ട്ട് പോയെന്നും പോലീസ് പറയുന്നു. കണ്ണൂര്‍ കോടതിയില്‍ കീഴടങ്ങിയ വിക്രമന്‍ അന്വേഷണ സംഘത്തിന് മുന്‍പാകെ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രകാശനെയും മറ്റ് ആറുപേരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തത്.







