Home » » അശ്ലീല ചിത്രങ്ങളില്‍ അഭിനയിക്കാന്‍ പ്രേരിപ്പിച്ച ഭര്‍ത്താവിനെ ചലച്ചിത്രനടി കൊലപ്പെടുത്തി.

അശ്ലീല ചിത്രങ്ങളില്‍ അഭിനയിക്കാന്‍ പ്രേരിപ്പിച്ച ഭര്‍ത്താവിനെ ചലച്ചിത്രനടി കൊലപ്പെടുത്തി.

Written By Unknown on Sunday, 7 September 2014 | 00:06

ബംഗളുരു: അശ്ലീല ചിത്രങ്ങളില്‍ അഭിനയിക്കാന്‍ പ്രേരിപ്പിച്ച ഭര്‍ത്താവിനെ 22 വയസുകാരിയായ ചലച്ചിത്രനടി കൊലപ്പെടുത്തി. കന്നട, തമിഴ്‌ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ശ്രുതി ചന്ദ്രലേഖ എന്ന നടിയാണ്‌ അറസ്‌റ്റിലായത്‌. എട്ടു മാസങ്ങള്‍ക്കു മുന്‍പ്‌ മധുരവോയല്‍ എന്ന സ്‌ഥലത്തായിരുന്നു സംഭവം. ശുതിയുടെ അഞ്ച്‌ സുഹൃത്തുക്കളും അറസ്‌റ്റിലായിട്ടുണ്ട്‌.

ആദ്യഭര്‍ത്താവില്‍ നിന്നു വേര്‍പിരിഞ്ഞതിനു ശേഷം വ്യവസായിയായ പ്രിന്‍സോയുടെ ഒപ്പമായിരുന്നു ശ്രുതിയുടെ താമസം. ബിസിനസ്‌ പൊളിഞ്ഞതിനെ തുടര്‍ന്നാണു പ്രിന്‍സോ അശ്ലീല ചിത്രത്തില്‍ അഭിനയിക്കാന്‍ ശ്രുതിയെ നിര്‍ബന്ധിച്ചത്‌.

പ്രിന്‍സോയുടെ സുഹൃത്തുക്കളായ ഉമാചന്ദ്രനേയും പ്രിന്‍സണെയും കൂടെക്കുട്ടിയാണു ശ്രുതി കൊലപാതകം ആസൂത്രണം ചെയ്‌തത്‌. മധുരവോയലിലെ വീട്ടില്‍വച്ചു ഇവര്‍ പ്രിന്‍സോയ്‌ക്കു വിഷം കലര്‍ത്തിയ പാല്‍ നല്‍കി. തുടര്‍ന്നു പ്രിന്‍സണും ഉമാചന്ദ്രനും ചേര്‍ന്നു പ്രിന്‍സോയുടെ കഴുത്ത്‌ ഞെരിച്ചു കൊലപ്പെടുത്തി. തുടര്‍ന്ന്‌ ഗാന്ധിമതി നാഥന്‍, വിജയ്‌, വിനോദ്‌ നിര്‍മല്‍, എലിസ, റാഫിക്‌ എന്നിവരുടെ സഹായത്തോടെ മൃതദേഹം കാറില്‍ പാളയംകോട്ടയില്‍ എത്തിച്ചു സംസ്‌കരിക്കുകയായിരുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.