Home » » പി ജയരാജനെതിരെ ഫെയ്സുബുക്കിലൂടെ വധഭീഷണി മുഴക്കിയ ആര്‍എസ്എസ് പ്രവര്‍ത്തകനെതിരെ കേസെടുത്തു.

പി ജയരാജനെതിരെ ഫെയ്സുബുക്കിലൂടെ വധഭീഷണി മുഴക്കിയ ആര്‍എസ്എസ് പ്രവര്‍ത്തകനെതിരെ കേസെടുത്തു.

Written By Unknown on Sunday, 7 September 2014 | 00:05

കണ്ണൂര്‍: സിപിഎം നേതാവ് പി ജയരാജനെതിരെ ഫെയ്സുബുക്കിലൂടെ വധഭീഷണി മുഴക്കിയ ആര്‍എസ്എസ് പ്രവര്‍ത്തകനെതിരെ കേസെടുത്തു. കണ്ണൂര്‍ ടൗണ്‍ പോലീസാണ് കേസെടുത്തത്. സജി കൃഷ്ണ എന്ന ആര്‍എസ്എസ് പ്രവചത്തകനാണ് ഫെയ്സ്ബുക്കിലൂടെ വധഭീഷണി മുഴക്കിയത്. സംഭവം വിവാദമായതോടെ ഇയാള്‍ പോസ്റ്റ്‌ പിന്‍വലിച്ചു. 'നിന്നെ കൊല്ലാതെ വിട്ടത് സംഘികളുടെ കഴിവ് കേടായി കാണരുത് നിന്റെ മകന്‍ മരണം യാചിക്കുന്നത് കണ്ടില്ല' എന്നായിരുന്നു പോസ്റ്റ്'. സംഭവത്തില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് അഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ഡി.ജി.പി, ജില്ലാ പോലീസ് മേധാവി എന്നിവര്‍ക്ക് സിപിഎം നേതാവ് എം.വി.ജയരാജന്‍ ശനിയാഴ്ച ഫാക്സ് മുഖേന പരാതി നല്‍കിയിരുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.