ആലപ്പുഴ: സര്‍ക്കാരിന്റെ മദ്യനയം പിന്‍വലിക്കണമെന്ന് ജെഎസ്‌എസ് നേതാവ് കെആര്‍ ഗൗരിയമ്മ. ബാറുകള്‍ അടച്ചത് കൊണ്ട് മാത്രം മദ്യ ഉപയോഗം കുറയില്ലെന്ന് ഗൗരിയമ്മ പറഞ്ഞു. വീണ്ടുവിചാരമില്ലാതെയാണ് സര്‍ക്കാര്‍ മദ്യനയം പ്രഖ്യാപിച്ചതെന്നും ഗൗരിയമ്മ കുറ്റപ്പെടുത്തി. ഇപ്പോഴത്തെ മദ്യനിരോധനം അശാസ്‌ത്രീയമായ തീരുമാനമാണെന്നും ഗൗരിയമ്മ പറഞ്ഞു. ബാറുകള്‍ ഇല്ലാതാകുന്നതോടെ പൊതുസ്‌ഥലത്തും ആളുകള്‍ മദ്യപിക്കുന്ന സാഹചര്യം ഉണ്ടാകുമെന്ന് ഗൗരിയമ്മ പറഞ്ഞു.








