Home » » കത്തോലിക്കാ പെണ്‍കുട്ടികള്‍ ലൗ ജിഹാദിന് ഇരയാകുന്നു ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടില്‍.

കത്തോലിക്കാ പെണ്‍കുട്ടികള്‍ ലൗ ജിഹാദിന് ഇരയാകുന്നു ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടില്‍.

Written By Unknown on Sunday, 7 September 2014 | 00:22

കത്തോലിക്കാ പെണ്‍കുട്ടികള്‍ ലൗ ജിഹാദിന് ഇരയാകുന്നതായി ഇടുക്കി രൂപതാ ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടില്‍. ഇത് മൂലം കത്തോലിക്കാ കുടുംബങ്ങള്‍ തകരുന്നു. മിശ്ര വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ നടപടിയെ അംഗീകരിക്കാനാകില്ലെന്നും മാത്യു ആനിക്കുഴിക്കാട്ടില്‍ പറഞ്ഞു.
കത്തോലിക്കാ കോണ്‍ഗ്രസിനെ മുന്‍ നിര്‍ത്തി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുളള തെരഞ്ഞെടുപ്പില്‍ സമുദായ അംഗങ്ങളെ മത്സരിപ്പിക്കാന്‍ സീറോ മലബാര്‍ സഭ ഒരുങ്ങുന്നതായി സൂചന. കത്തോലിക്ക കോണ്‍ഗ്രസ് കേരളത്തിന്റെ പൊതുശബ്ദമായി മാറണമെന്ന് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി.
വയസ് ചെന്ന കെ എം മാണിയും പി ജെ ജോസഫിനുമപ്പുറം മികച്ച രാഷ്ട്രീയ നേതൃത്വം സമുദായങ്ങളില്‍ നിന്ന് ഉണ്ടാകണമെന്ന് ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടില്‍.തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് തലങ്ങളില്‍ പ്രവര്‍ത്തന സജ്ജരാകാന്‍ കത്തോലിക്കാ കോണ്‍ഗ്രസ് അംഗങ്ങളോട് ആവശ്യപ്പെട്ട് തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് ഇടയ ലേഖനം ഇറക്കി. 

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.