Home » » നരേന്ദ്രമോദിയും ബാരക്ക് ഒബാമയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് വൈറ്റ് ഹൗസില്‍ അവസാനിച്ചു.

നരേന്ദ്രമോദിയും ബാരക്ക് ഒബാമയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് വൈറ്റ് ഹൗസില്‍ അവസാനിച്ചു.

Written By Unknown on Monday, 29 September 2014 | 20:54

വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് . ബാരക്ക് ഒബാമയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് വൈറ്റ് ഹൗസില്‍ അവസാനിച്ചു.ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര-സാമ്പത്തിക കാര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. ചില സുപ്രധാന കരാറുകളില്‍ ഇരുരാജ്യങ്ങളും ധാരണയിലെത്തിയതായാണ് റിപ്പോര്‍ട്ട്. വൈറ്റ് ഹൗസില്‍ മോദിക്കായി ഒരുക്കിയ അത്താഴവിരുന്നിനിടെയാണ് ഇരുവരും ചര്‍ച്ച നടത്തിയത്. കൂടിക്കാഴ്ച ഏകദേശം ഒന്നരമണിക്കൂര്‍ നീണ്ടുനിന്നു. വൈറ്റ് ഹൗസിലെത്തിയ മോദിയെ, ഗുജറാത്തി ഭാഷയിലെ കേം ചോ മിസ്റ്റര്‍ പ്രൈം മിനിസ്റ്റര്‍(ഹൗ ആര്‍ യു എന്നര്‍ത്ഥം) എന്ന് ചോദിച്ചുകൊണ്ടാണ് ഒബാമ വരവേറ്റത്. മോദിക്കൊപ്പം വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ദോവല്‍, വിദേശകാര്യ സെക്രട്ടറി സുജാത സിംഗ്, ഇന്ത്യന്‍ അംബാസിഡര്‍ എസ് ജയ്ശങ്കര്‍ എന്നിവരുമുണ്ടായിരുന്നു. ഒബാമയ്ക്ക് പുറമെ യു എസ് വൈസ് പ്രസിഡന്റ് ജോ ബൈഡന്‍, സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി, എന്നിവരും ഇന്ത്യന്‍ സംഘത്തെ വരവേല്‍ക്കാന്‍ വൈറ്റ് ഹൗസിലുണ്ടായിരുന്നു. അത്താഴവിരുന്ന് നടക്കുമ്പോള്‍ വൈറ്റ് ഹൗസിന് പുറത്ത് ഗുജറാത്തി കലാരൂപങ്ങളായ ഗര്‍ബയും ഭംഗ്രയും അവതരിപ്പിച്ചത് ശ്രദ്ധേയമായി. അതേസമയം അത്താഴവിരുന്നില്‍ യുഎസ് പ്രഥമവനിത മിഷേല്‍ ഒബാമയുടെ അസാന്നിദ്ധ്യവും ശ്രദ്ധേയമായി.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.