Home » » സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ജേഴ്‌സി പ്രകാശനത്തിനായി ഇന്ന് കൊച്ചിയില്‍‌.

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ജേഴ്‌സി പ്രകാശനത്തിനായി ഇന്ന് കൊച്ചിയില്‍‌.

Written By Unknown on Sunday, 28 September 2014 | 17:55

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ടീം ഉടമയായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ജേഴ്‌സി പ്രകാശനത്തിനായി ഇന്ന് കൊച്ചിയിലെത്തും. ഉച്ചയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഉച്ചയ്ക്ക് 3 മണിക്കാണ് ജേഴ്‌സി പ്രകാശനം ചെയ്യുക.

അടുത്ത മാസം ആരംഭിക്കുന്ന ഇന്ത്യന്‍ സൂപ്പ‌‌ര്‍ ലീഗ് ഫുട്‌ബോള്‍ മത്സരത്തിലെ കേരള ടീമിന്റെ ജേഴ്‌സി അനാവരണം ചെയ്യാനാണ് ടീം ഉടമയായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കൊച്ചിയിലെത്തുന്നത്. ഉച്ചതിരിഞ്ഞ് 3 മണിക്കാണ് ചടങ്ങ് നടക്കുന്നത് . കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ജേഴ്‌സിയും തീം സോങ്ങും സച്ചിന്‍ പ്രകാശനം ചെയ്യും. 

തൃശൂരില്‍‌ പരീശീലനം നടത്തുന്ന 27 ടീമംഗങ്ങളും ചടങ്ങില്‍ പങ്കെടുക്കാനെത്തും. ബ്രസീല്‍ ഫുട്‌ബോള്‍ ടീമിനോട് സാദൃശ്യമുള്ള മഞ്ഞ നിറത്തിലെ ജേഴ്‌സിയാകും കേരള ബ്ലാസ്‌റ്റേഴ്‌സിന്റേത്. ടീം ഉമകളിലൊരാളായ പ്രസാദ് പോട്ട്ലൂരിയും ക്ഷണിക്കപ്പെട്ട അതിഥികളും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട് . 

ടീമിന്റെ ലോഗോ പ്രകാശനം രണ്ടാഴ്ച മുമ്പ് കൊച്ചിയില്‍ നടന്നു. ഐഎസ്എല്ലിന്റെ ഭാഗമായി സംസ്ഥാനത്ത് നടപ്പാക്കേണ്ട വികസനവുമായി ബന്ധപ്പെട്ട് കേരളാ ഫുട്‌ബോള്‍ അസോസിയേഷന്‍‌ ഭാരവാഹികളുമായി സച്ചിന്‍ ചര്‍ച്ച നടത്തും . കൊച്ചിയില്‍ വച്ചുള്ള കേരള ബ്ലാസ്‌റ്റേഴ്‌സിന്റഎ ആദ്യ മത്സരം നവംബര്‍ ആറിനാണ് നടക്കുന്നത് .
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.