Home » » യുകെജി വിദ്യാര്‍ഥിനിയെ മൂന്നു മണിക്കൂര്‍ പട്ടികൂട്ടില്‍ അടച്ച് സ്‌കൂള്‍ അധികൃതരുടെ പ്രാകൃത ശിക്ഷ.പ്രിന്‍സിപ്പല്‍ ശശികലയും ഭര്‍ത്താവും അറസ്റ്റിലായി.

യുകെജി വിദ്യാര്‍ഥിനിയെ മൂന്നു മണിക്കൂര്‍ പട്ടികൂട്ടില്‍ അടച്ച് സ്‌കൂള്‍ അധികൃതരുടെ പ്രാകൃത ശിക്ഷ.പ്രിന്‍സിപ്പല്‍ ശശികലയും ഭര്‍ത്താവും അറസ്റ്റിലായി.

Written By Unknown on Monday, 29 September 2014 | 02:48

തിരുവനന്തപുരം: യു.കെ.ജി വിദ്യാര്‍ത്ഥിയെ മൂന്ന് മണിക്കൂര്‍ സ്കൂളിനോടു ചേര്‍ന്ന പട്ടിക്കൂട്ടില്‍  അടച്ച സംഭവത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ശശികലയും ഭര്‍ത്താവും അറസ്റ്റിലായി. ക്ലാസിലിരുന്ന് മറ്റൊരു കുട്ടിയോട് പട്ടിയെ കുറിച്ച് സംസാരിച്ചതിനാണ് കുട്ടിയെ പട്ടിക്കൂട്ടില്‍ അടച്ചതെന്നാണ് പരാതി. തിരുവനന്തപുരം കുടപ്പനക്കുന്നിലെ ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് സംഭവം നടന്നത്. വിവരമറിഞ്ഞ് നാട്ടുകാര്‍ സ്കൂളിലെത്തി പ്രതിഷേധിക്കുകയും സ്കൂള്‍ അധികൃതരെ പൊലീസ് രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് റോഡിലിറങ്ങി പ്രതിഷേധിക്കുകയും ചെയ്തു. 

പ്രിന്‍സിപ്പലിന്റെ അനുമതിയോടെ ക്ലാസ് ടീച്ചറാണ് ശിക്ഷ നടപ്പാക്കിയത്. സ്കൂളിലെ പട്ടിക്കൂട്ടില്‍  മൂന്നുമണിക്കൂര്‍ കുട്ടിയെ നിര്‍ത്തി. ഇത് കണ്ട കുട്ടിയുടെ ബന്ധു കൂടിയായ മറ്റൊരു കുട്ടി വൈകിട്ട് വീട്ടുകാരെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത് .

പരാതിയുമായെത്തിയ വീട്ടുകാരോടും നാട്ടുകാരോടും സ്കൂള്‍ അധികൃതര്‍ തട്ടിക്കയറി . വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈന്‍ കേസെടുത്തു. പൊലീസ് ഇടപെടല്‍ ഉണ്ടായില്ലെന്നാരോപിച്ചും സ്കൂള്‍ അധികൃതരുടെ നടപടിക്കുമെതിരെ വീട്ടുകാരും നാട്ടുകാരും സ്കൂളിനുമുന്നില്‍ പ്രതിഷേധിച്ചു. 

എന്നാല്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന സ്കൂളില്‍ ഇങ്ങനെയൊരു സംഭവം നടക്കില്ലെന്നാണ് സ്കൂള്‍ അധികൃതരുടെ വിശദീകരണം . മാത്രമല്ല മാധ്യമപ്രവര്‍ത്തകരോട് അടക്കം സ്കൂള്‍ അധികൃതര്‍ തട്ടിക്കയറുകയും ചെയ്തു. അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെ മുരളീധരന്‍ എം എല്‍ എയും രംഗത്തെത്തി.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.