ഇഞ്ചോണ്‍: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്കിന്ന് ആറാം സ്വര്‍ണം. ടെന്നീസിന്റെ മിക്‌സഡ് ഡബിള്‍സ് ഫൈനലില്‍ സാനിയ മിര്‍സ സാകേത് സായ് സഖ്യമാണ് സ്വര്‍ണ്ണം നേടിയത്. ചൈനീസ് തായ്‌പേയില്‍ നിന്നുള്ള ഹ്‌സെന്‍ യിന്‍ പെങ് – ഹാവോ ചിങ് ചാങ്ങിനെ 6-4, 6-3 സ്‌കോറിനാണ് പരാജയപ്പെടുത്തിയത്.
2006 ഏഷ്യന്‍ ഗെയിംസില്‍ ലിയാന്‍ഡര്‍ പെയ്‌സിനൊപ്പം സാനിയ സ്വര്‍ണം നേടിയിരുന്നു. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ വിഷ്ണു വര്‍ധനൊപ്പം വെള്ളിയും സാനിയ നേടിയിരുന്നു.








