കണ്ണൂര്‍: കതിരൂരിലെ ആര്‍.എസ്.എസ് നേതാവ് മനോജിന്റെ കൊലപാതകത്തില്‍ യു.എ.പി.എ ചുമത്തിയതിനെതിരെ മുസ്ലീം ലീഗ് എം.എല്‍.എ കെ.എം ഷാജി. സി.പി.എമ്മിനെ ലക്ഷ്യമിട്ട് യു.എ.പി.എ ചുത്തിയത് ശരിയായില്ലെന്ന് കെ.എം ഷാജി പറഞ്ഞു. യു.എ.പി.എ ചുമത്തിയത് പുനഃപരിശോധിക്കണമെന്നും കെ.എം ഷാജി ആവശ്യപ്പെട്ടു. നേരത്തെ ഷുക്കൂര്‍ വധം സി.ബി.ഐയ്‌ക്ക് വിടാതെ മനോജ് വധം സി.ബി.ഐയ്‌ക്ക് വിടാന്‍ തിടുക്കം കാട്ടിയെന്നാരോപിച്ച് യൂത്ത് ലീഗും ആഭ്യന്തര വകുപ്പിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു.
പ്രദേശിക രാഷ്‌ട്രീയ കൊലപാതക കേസില്‍ യു.എ.പി.എ ചുമത്തിയത് വിവരക്കേടാണെന്ന് കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവിയും വിമര്‍ശിച്ചിരുന്നു.








