Home » » ഇരട്ടക്കൊലപാതക കേസിലെ പ്രതി കുഞ്ഞാലിക്കുട്ടിയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രം പുറത്ത്.

ഇരട്ടക്കൊലപാതക കേസിലെ പ്രതി കുഞ്ഞാലിക്കുട്ടിയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രം പുറത്ത്.

Written By Unknown on Monday, 29 September 2014 | 08:39

പാലക്കാട്: മണ്ണാര്‍ക്കാട് ഇരട്ടക്കൊലപാതക കേസിലെ പ്രതി കുഞ്ഞാലിക്കുട്ടിയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രം പുറത്ത്. കല്ലാംങ്കുഴി സ്വദേശികളായ പള്ളത്ത് ഹംസ, നൂറുദ്ദീന്‍ എന്നിവരെ കൊലപ്പെടുത്തിയ കേസിലെ അഞ്ചാം പ്രതി ഷമീമാണ് കുഞ്ഞാലിക്കുട്ടിയ്‌ക്കൊപ്പം പൊതുപരിപാടിയില്‍ സംഘാടകനായി പങ്കെടുത്തത്.
മണ്ണാര്‍ക്കാട് ചിറയ്ക്കല്‍പ്പടിയില്‍ നടന്ന മുസ്ലീം ലീഗ് കാഞ്ഞിരപ്പുഴ പഞ്ചായത്ത് ഓഫീസ് ഉദ്ഘാടന പരിപാടിയിലാണ് മന്ത്രി കുഞ്ഞാലിക്കുട്ടിയ്‌ക്കൊപ്പം ഇരട്ടക്കൊലപാതക കേസിലെ അഞ്ചാംപ്രതി ഷമിം സംഘാടകനായി പങ്കെടുത്തത്. പരിപാടിയിലെ സജീവ സംഘാടകനായി പ്രവര്‍ത്തിച്ച ഷമിം കുഞ്ഞാലിക്കുട്ടിയോടൊപ്പം ഫോട്ടോയും എടുത്തു. പരിപാടിയില്‍ അഡ്വ. എന്‍ ഷംസുദ്ദീന്‍ എംഎല്‍എ, മുന്‍എംഎല്‍എ കളത്തില്‍ അബ്ദുള്ള തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.
ചിത്രം ഫെയ്‌സ്ബുക്കില്‍ ഇട്ടിരുന്നുവെങ്കിലും സംഭവം വിവാദമായതിനെ തുടര്‍ന്ന് പിന്‍വലിയ്ക്കുകയായിരുന്നു. യൂത്ത് ലീഗിന്റെ പ്രാദേശിക നേതാവായ ഷമീം കല്ലാംങ്കുഴിയില്‍ സിപിഐഎം അനുഭാവികളായ സഹോദരങ്ങളെ കൊലപ്പെടുത്തിയ കേസിലെ അഞ്ചാംപ്രതിയാണ്. കൊലപാതകത്തില്‍നേരിട്ട് പങ്കുള്ളയാണ് ഇയാളെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
റിമാന്റിലായിരുന്ന ഇയാള്‍ മാസങ്ങളായി ജാമ്യത്തിലാണ്. കേസിലെ ഒന്നാംപ്രതിയും കാഞ്ഞിരപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സിദ്ദിഖിന്റെ മകനുമാണ് ഷമിം. 2013 നവംബറിലാണ് കല്ലാംങ്കുഴി സ്വദേശികളായ ഹംസ, നൂറുദ്ദീന്‍ എന്നിവരെ റോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തിയത്. കേസിലെ മുഴുവന്‍ പ്രതികളും ലീഗ് പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരുമാണ്. ഇവരെ സംരക്ഷിക്കാനായി കേസ് ദുര്‍ബലപ്പെടുത്താന്‍ലീഗ് നേതൃത്വം സമ്മര്‍ദ്ദം ചെലുത്തുന്നതായി നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു.
സംഭവത്തില്‍ കൊലപാതകത്തിന് ഗൂഢാലോചന ഉള്‍പ്പടെ നേതൃത്വം നല്‍കിയ മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടിട്ടും നടപടിയുണ്ടായിരുന്നില്ല. കേസിലെ പ്രതികളെ മുസ്ലീംലീഗ് സംരക്ഷിക്കുന്നുവെന്ന ആരോപണം നിലനില്‍ക്കെയാണ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവിനോടൊപ്പം കൊലക്കേസ് പ്രതി നില്‍ക്കുന്ന ചിത്രം പുറത്തുവന്നത്.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.