Home » » മന്‍മോഹന്‍ സിങ്ങിനെതിരെ ആരോപണങ്ങളുമായി മുന്‍ സിഎജി വിനോദ് റായ്.

മന്‍മോഹന്‍ സിങ്ങിനെതിരെ ആരോപണങ്ങളുമായി മുന്‍ സിഎജി വിനോദ് റായ്.

Written By Unknown on Wednesday, 17 September 2014 | 18:26

ന്യൂഡല്‍ഹി : മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരെ ആരോപണങ്ങളുമായി മുന്‍ സിഎജി വിനോദ് റായ് രംഗത്ത് .2ജി, കല്‍ക്കരി അഴിമതികളില്‍ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങിനും ഉത്തരാവാദിത്തമുണ്ടെന്നാണ് വിനോദ് റായ് ആരോപിക്കുന്നത് . 2ജി ഇടപാടിന്റെ ഓരോ ഘട്ടത്തിലും ടെലികോം മന്ത്രിയായിരുന്ന എ. രാജ വിശദാംശങ്ങള്‍ മന്‍മോഹന്‍ സിങ്ങിനെ അറിയിച്ചിരുന്നെന്നും വിനോദ് റായ് പറയുന്നു .കൂടാതെ സിഎജി റിപ്പോര്‍ട്ടില്‍ നിന്ന് പ്രധാനമന്ത്രിയുടെ പേര് ഒഴിവാക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും 2ജി ഇടപാടിനെക്കുറിച്ചുള്ള ജെപിസി റിപ്പോര്‍ട്ട് വസ്തുനിഷ്ഠമല്ലെന്നും അദ്ദേഹം പറയുന്നു .ഒരു ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് റായി വിവരങ്ങള്‍ തുറന്നത് പറഞ്ഞത് . അതേസമയം കേരളത്തിലെ ഭരണതലത്തില്‍ അഴിമതി കുറവാണെന്നും റായ് കൂട്ടിച്ചേര്‍ത്തു.സര്‍ക്കാരിനെ ജനങ്ങള്‍ ജാഗ്രതയോടെ വീക്ഷിക്കുന്നതാണ് അഴിമതി കുറയാന്‍ കാരണം. എ.കെ.ആന്റണിയുടെ കാലത്ത് പ്രതിരോധ വകുപ്പില്‍ അഴിമതി ഇല്ലായിരുന്നെന്നും വിനോദ് റായ് പറഞ്ഞു. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ കണക്കുകള്‍ സൂക്ഷിക്കുന്നതിനെക്കുറിച്ച് ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് പകരം കുറ്റമറ്റ സംവിധാനങ്ങള്‍ നടപ്പിലാക്കുകയാണ് വേണ്ടതെന്നും വിനോദ് റായ് കൂട്ടിച്ചേര്‍ത്തു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.