Home » » പെണ്‍വാണിഭ സംഘങ്ങളുടെ മുഖ്യ കേന്ദ്രമായി ആലപ്പുഴ മാറുന്നു .

പെണ്‍വാണിഭ സംഘങ്ങളുടെ മുഖ്യ കേന്ദ്രമായി ആലപ്പുഴ മാറുന്നു .

Written By Unknown on Wednesday, 17 September 2014 | 18:17

ആലപ്പുഴ : പെണ്‍വാണിഭ സംഘങ്ങളുടെ മുഖ്യ കേന്ദ്രമായി ആലപ്പുഴ മാറുന്നു എന്ന് നേരത്തെ തന്നെ വാര്‍ത്തകള്‍ ഉണ്ടായിരുന്നതാണ് .ഹൌസ്‌ ബോട്ട് കേന്ദ്രീകരിച്ചു നടന്നു വന്നിരുന്ന വാണിഭം ഇപ്പോള്‍ വ്യാപകമാകുന്നു എന്ന് വേണം കരുതാന്‍ .കഴിഞ്ഞ ദിവസം നടന്ന റെയ്ഡിൽ പിടിയിലായ സംഘം നല്‍കുന്ന സൂചന ഇത്തരത്തില്‍ ധാരാളം സംഘങ്ങള്‍ അവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നു എന്നതാണ് .അന്യസംസ്ഥാനങ്ങളിൽ നിന്നുവരെ പെൺകുട്ടികളെ എത്തിച്ച് പ്രവർത്തിക്കുന്ന വൻ റാക്കറ്റാണ് ഇതിനുപിന്നിൽ. കഴിഞ്ഞദിവസം പോലീസ് നടത്തിയ റെയ്ഡിൽ പിടിയിലായ സംഘവും ഇതിന്റെ ഭാഗമാണ്.
സിനിമയിലേക്ക് ജൂനിയർ ആർട്ടിസ്റ്റുകളെ നൽകിയിരുന്നതിന്റെ മറവിലായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനം .സിനിമാ പ്രേമം തലയ്ക്ക് പിടിച്ച പെണ്‍കുട്ടികളെയും മോഹന വാഗ്ദാനങ്ങള്‍ നല്‍കി സംഘത്തിന്റെ വലയില്‍ അകപ്പെടുത്തിയത്തിനു ശേഷം ഇടപാടുകാര്‍ക്ക് കാഴ്ച്ചവെച്ചിരുന്നു .
സിനിമയിലേക്ക് ജൂനിയർ ആർട്ടിസ്റ്റുകളെ എത്തിച്ചിരുന്ന ജോണിയായിരുന്നു സംഘത്തിലെ പ്രധാനി. ജോണിയുടെ ഭാര്യയായ രേവതിയും സിനിമയിലും സീരിയലിലും മുഖം കാണിച്ചിട്ടുണ്ട്. ഭാര്യാ ഭർത്താക്കന്മാരായി ഇവർ താമസിക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളുകളേ ആയിട്ടുള്ളൂ. രേവതിയുടെ ആദ്യ ഭർത്താവ് വർഷങ്ങൾക്കുമുമ്പ് മരിച്ചു. ഇതിനുശേഷം മറ്റൊരു യുവാവിനൊപ്പം താമസിച്ചുവെങ്കിലും കേസുകളിൽപ്പെട്ട് ഇയാൾ ജയിലിലായതോടെ ജോണിക്കൊപ്പം കൂടുകയായിരുന്നു .രേവതിയുടെ പേരിലാണ് പാതിരപ്പള്ളിയിൽ വീട് വാടകയ്ക്കെടുത്തിരുന്നത് . അതുപോലെതന്നെ വിനോദ സഞ്ചാരത്തിനു വരുന്ന ടൂറിസ്റ്റുകളെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സംഘങ്ങളും നിലവിലുണ്ട് .ചെറുപ്രായത്തിലുള്ള പെൺകുട്ടികളെ ഹൗസ് ബോട്ടുകളിലേക്ക് എത്തിക്കുകയാണ് ഇവരുടെ പ്രധാന ലക്ഷ്യം. ടൂറിസ്റ്റുകൾക്കുവേണ്ടി അന്യ സംസ്ഥാനത്തു നിന്നു പെൺകുട്ടികളെ എത്തിക്കുന്നുണ്ട്. ഉത്തരേന്ത്യക്കാർക്കു പുറമേ പല നാടുകളില്‍ നിന്നും ബാംഗ്ളൂരിൽ താമസിച്ചു പഠിക്കുന്ന വിദ്യാർത്ഥികളുമാണ് ഇവരുടെ വലയിലുള്ളത്. സ്ത്രീകളാണ് പ്രധാന ഇടനിലക്കാർ. ദിനംപ്രതി മുപ്പതോളം പെൺകുട്ടികളെയാണ് ഈ സംഘം ഇത്തരത്തില്‍ എത്തിക്കുന്നത്.സെക്സ് ടൂറിസത്തിന് മാത്രമായി ആലപ്പുഴ തിരഞ്ഞെടുക്കുന്ന വിദേശികളും കുറവല്ല എന്നതാണ് സത്യം.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.