Home » » പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ വീണ്ടും കുറവ് വരും.

പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ വീണ്ടും കുറവ് വരും.

Written By Unknown on Tuesday, 30 September 2014 | 06:07

ന്യൂഡല്‍ഹി : രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ വീണ്ടും കുറവ് വരും എന്ന് സൂചനകള്‍ .അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വിലക്കുറവ് തുടരുന്നതിനാലാണ് ആഭ്യന്തര വിപണിയിലും വിലകുറയ്ക്കാന്‍ ആലോചിക്കുന്നത്.  ഡീസല്‍ വിലയില്‍ ലിറ്ററിന് ഒരു രൂപയും പെട്രോള്‍ വിലയില്‍ 1.75 രൂപയും കുറവ് വരുത്തുവനാണ് കേന്ദ്രം ആലോചിക്കുന്നത് .അസംസ്‌കൃത എണ്ണ വീപ്പയ്ക്ക് 97 ഡോളറാണ് ഇപ്പോള്‍ അന്താരാഷ്ട്രവിപണിയിലെ വില. കഴിഞ്ഞ 14 മാസത്തിനിടെയിലുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇതിന്റെ പിന്‍ബലത്തില്‍ ഡീസലിന്റെ വിലനിയന്ത്രണം നീക്കാനും ശ്രമം നടക്കുന്നുണ്ട്. എണ്ണക്കമ്പനികളുടെ നഷ്ടം നികത്താന്‍ കഴിഞ്ഞ വര്‍ഷം ജനവരിമുതല്‍ ഡീസലിന് പ്രതിമാസം 50 പൈസവീതം വര്‍ധന വരുത്തിക്കൊണ്ടിരിക്കുകയാണ്. 
ദില്ലി: പെട്രോള്‍ വില ലിറ്ററിന് 65 പൈസ കുറച്ചു. എണ്ണക്കമ്പനികളുടെ യോഗത്തിലാണു തീരുമാനം. ഡീസല്‍ വില കുറയ്ക്കുന്നതിനെക്കുറിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയില്‍നിന്നു തിരിച്ചെത്തിയ ശേഷം കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുക്കും.

സബ്സിഡിയില്ലാത്ത പാചക വാതകത്തിന്റെ വില 21 രൂപ കുറച്ചിട്ടുണ്ട്. -
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.