Home » » കേരളത്തിലെ വിദ്യാഭ്യാസ രംഗത്തിന്റെ അടിത്തറ യുഡി എഫ് സര്‍ക്കാര്‍ തകര്‍ത്തു, പിണറായി വിജയന്‍

കേരളത്തിലെ വിദ്യാഭ്യാസ രംഗത്തിന്റെ അടിത്തറ യുഡി എഫ് സര്‍ക്കാര്‍ തകര്‍ത്തു, പിണറായി വിജയന്‍

Written By Unknown on Sunday, 21 September 2014 | 09:11

തിരുവനന്തപുരം : രാജ്യത്തിനാകെ മാതൃക ആയിരുന്ന കേരളത്തിലെ വിദ്യാഭ്യാസ രംഗത്തിന്റെ അടിത്തറ യുഡി എഫ് സര്‍ക്കാര്‍ തകര്‍ത്തു എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍   .വിദ്യാഭ്യാസ മേഖലയെ അഴിമതിയുടെയും  കെടുകാര്യസ്ഥതയുടെയും  കേന്ദ്രമാക്കിമാറ്റി എന്നും സാമൂഹിക പുരോഗതിയെ തകര്‍ക്കുന്ന നയങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും  അദ്ദേഹം പറഞ്ഞു .വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന സര്‍ക്കാര്‍   നടപടികളില്‍ പ്രതിക്ഷേധിച്ച് കെഎസ്ടിഎ നേതൃത്വത്തില്‍  അധ്യാപകര്‍    നടത്തിയ ഡിപി ഐ ഓഫീസ്  ഉത്ഘാടനം  ചെയ്യുകയായിരുന്നു അദേഹം.വിദ്യാഭ്യാസരംഗമാകെ കുത്തഴിഞ്ഞ് കിടക്കുകയാണെന്നും ,സ്വന്തം വകുപ്പിന്റെ അഭിവൃദ്ധിക്കുംപുരോഗതിക്കും വേണ്ടിയാകണം വിദ്യാഭ്യാസമന്ത്രി ചിന്തിക്കേണ്ടത് എന്നും എന്നാല്‍ മന്ത്രി അബ്ദുറബ്ബ്‌ തന്റെ വകുപ്പ് അനുസരിച്ച് തങ്ങള്‍ക്ക് നേട്ടമുമുണ്ടാക്കുകയാണെന്നും  പിണറായി പറഞ്ഞു .
കൂടാതെ യോഗ്യത ഇല്ലാത്തവരെ സര്‍വകലാശാല വൈസ്‌  ചാന്‍സിലര്‍  ആക്കിയെന്നും സര്‍വകലാശാല മൊത്തത്തില്‍ മുസ്ലിംലീഗിനു തീറെഴുതി എന്നും  അദ്ദേഹം ആരോപിക്കുന്നു .മലപ്പുറം മുന്നിയൂര്‍ സ്കൂള്‍ അദ്യാപകനായിരുന്ന കെ .കെ അനീഷ്‌ സര്‍ക്കാരിന്റെ നയങ്ങളുടെ ബലിയാടാണ് എന്നും അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം വിദ്യാഭ്യാസമന്ത്രിക്കു ഉണ്ടെന്നും അദേഹം ആരോപിച്ചു .മന്ത്രിയുടെ  മണ്ഡലത്തിലെ സ്കൂള്‍ ആയതു കൊണ്ട് തന്നെ സ്കൂള്‍ മാനേജറുമായും  മാനേജ്മെന്റ്മായും   അടുത്ത  ബന്ധം  മന്ത്രിക്ക് ഉണ്ട് എന്നും ,മന്ത്രിയും സര്‍ക്കാരും മാനേജ്‌മെന്റിന്റെ സംരക്ഷകാരായി മാറിയിരിക്കുകയാണെന്നും പിണറായി പറഞ്ഞു .ജോലി സുരക്ഷയും ശമ്പള സുരക്ഷയും ഇല്ലാത്ത കാലത്ത്‌ ഇഎം എസ് സര്‍ക്കാരാണ് ഇതിനു അറുതി വരുത്തിയത് .അപ്പോള്‍ നടപ്പാക്കിയ നയങ്ങളും നിയമങ്ങളും  അധ്യാപകര്‍ക്ക്  രക്ഷ  നല്‍കുന്നവ  ആയിരുന്നു.എന്നാല്‍ യു ഡി എഫ് സര്‍ക്കാര്‍ പഴയ കാലം മടക്കി കൊണ്ടുവരാന്‍ ശ്രമിക്കുകയാണെന്നും പാഠപുസ്തകവും  യൂണിഫോമും സമയത്ത് വിതരണം ചെയ്യാന്‍ പോലും കഴിയാത്ത പിടിപ്പുകെട്ട സര്‍ക്കാരാണ് ഇപ്പോള്‍ ഭരിക്കുന്നത് എന്നും  വിദ്യാഭ്യാസകച്ചവടക്കാര്‍ക്കായി  പൊതു വിദ്യാഭ്യാസ മേഖലയെ  ഇല്ലാതാക്കുകയാണെന്നും  പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാതെ   യുവാക്കളെ സര്‍ക്കാര്‍ വഞ്ചിച്ചിരിക്കുകയാണെന്നും പിണറായി  പറഞ്ഞു .
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.