Home » » കെ.പി മോഹനെതിരെ പരസ്യവിമര്‍ശനം നടത്തിയ കര്‍ഷക കോണ്‍ഗ്രസ്‌ നടപടിയ്‌ക്കെതിരെ വി.എം സുധീരന്‍.

കെ.പി മോഹനെതിരെ പരസ്യവിമര്‍ശനം നടത്തിയ കര്‍ഷക കോണ്‍ഗ്രസ്‌ നടപടിയ്‌ക്കെതിരെ വി.എം സുധീരന്‍.

Written By Unknown on Monday, 22 September 2014 | 03:46

തിരുവനന്തപുരം : കൃഷിമന്ത്രി കെ.പി മോഹനെതിരെ പരസ്യവിമര്‍ശനം നടത്തിയ കര്‍ഷക കോണ്‍ഗ്രസ്‌ നടപടിയ്‌ക്കെതിരെ കെപിസിസി പ്രസിഡന്റ്‌ വി.എം സുധീരന്‍ രംഗത്തെത്തി. പാര്‍ട്ടിയോട്‌ ആലോചിക്കാതെ ഘടകകക്ഷിയിലെ ഒരു മന്ത്രിയ്‌ക്കെതിരെ നടത്തിയ പ്രസ്‌താവന ഉചിതമായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മന്ത്രി കെ.പി മോഹനന്‍ നീര പദ്ധതിയുമായി ബന്ധപ്പെട്ട്‌ 15 കോടി രൂപ വകമാറ്റി ചെലവഴിച്ച്‌ തട്ടാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു കര്‍ഷക കോണ്‍ഗ്രസിന്റെ ആരോപണം. നീര കര്‍ഷകര്‍ക്ക്‌ നല്‍കാനായി ഇരിക്കുന്ന പണം തേങ്ങാ വികസന കോര്‍പ്പറേഷന്‌ നല്‍കാനാണ്‌ മന്ത്രിയുടെ ശ്രമം കൃഷിവകുപ്പില്‍ സര്‍വത്ര അഴിമതിയാണെന്നും കുട്ടനാട്‌, ഇടുക്കി പാക്കേജുകള്‍ അട്ടിമറിക്കാനായി ഇവയുടെ ഒരു യോഗം പോലും വിളിച്ചിട്ടില്ലെന്നും സ്‌ഥലംമാറ്റത്തിന്‌ ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങുന്നതായും നേതാക്കള്‍ ആരോപിക്കുന്നു. മന്ത്രിയെ മാറ്റുന്നില്ലെങ്കില്‍ മന്ത്രിയുമായി സഹകരിക്കേണ്ടതില്ലെന്നും സര്‍ക്കാരിനെതിരേ സമരപരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നും കര്‍ഷകകോണ്‍ഗ്രസ്‌ പ്രസ്‌താവനയില്‍ വ്യക്‌തമാക്കിയിരുന്നു.

കെപിസിസി നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും നിര്‍ദേശങ്ങളില്‍ പരസ്യ ചര്‍ച്ചയ്‌ക്ക് താത്‌പര്യമില്ലെന്നും സുധീരന്‍ വ്യക്‌തമാക്കി. നികുതി വര്‍ധനവ്‌ സംബന്ധിച്ച കാര്യങ്ങളില്‍ എത്രയും വേഗം ക്രിയാത്മകമായ സമീപനം സ്വീകരിക്കുമെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.