Home » » കൃഷിമന്ത്രി വഴിവിട്ടും നിലവിട്ടും പ്രവര്‍ത്തിക്കുന്നു കൊടിക്കുന്നില്‍ സുരേഷ്‌.

കൃഷിമന്ത്രി വഴിവിട്ടും നിലവിട്ടും പ്രവര്‍ത്തിക്കുന്നു കൊടിക്കുന്നില്‍ സുരേഷ്‌.

Written By Unknown on Tuesday, 23 September 2014 | 07:38



മാവേലിക്കര: കര്‍ഷക കോണ്‍ഗ്രസ്‌ അഴിമതി ആരോപണം ഉന്നയിച്ചതിന്‌ പിന്നാലെ കൃഷിമന്ത്രി കെ.പി മോഹനനെതിരെ മുന്‍ കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ്‌. കൃഷിമന്ത്രി വഴിവിട്ടും നിലവിട്ടും പ്രവര്‍ത്തിക്കുന്നതായി കൊടിക്കുന്നില്‍ ആരോപിച്ചു. മാവേലിക്കരയില്‍ വരേണ്ടിയിരുന്ന ഇ.എസ്‌.ഐ മെഡിക്കല്‍ കോളജ്‌ നഷ്‌ടപ്പെട്ടത്‌ കൃഷിമന്ത്രിയുടെ നിക്ഷിപ്‌ത താല്‍പ്പര്യം കാരണമാണെന്നും കൊടിക്കുന്നില്‍ ആരോപിച്ചു.

മെഡിക്കല്‍ കോളജിന്‌ സ്‌ഥലം നല്‍കുന്നതിന്‌ മുഖ്യമന്ത്രി താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടും കൃഷി മന്ത്രി വിയോജിപ്പ്‌ രേഖപ്പെടുത്തി. സോഷ്യലിസ്‌റ്റ് ജനത നേതാക്കളെ നേരിട്ട്‌ കണ്ട്‌ സ്‌ഥലം വിട്ടുകൊടുക്കുന്നതിന്‌ പിന്തുണ തേടിയിരുന്നതാണ്‌. കൃഷി വകുപ്പ്‌ പൂര്‍ണ്ണ പരാജയമാണെന്നും കൊടിക്കുന്നില്‍ ആരോപിച്ചു.

യുഡിഎഫിന്റെ ഭാഗമായിരക്കുമ്പോഴും സോഷ്യലിസ്‌റ്റ് ജനതയുടെ മനസ്‌ ഇപ്പോഴും ഇടതുമുന്നണിയിലാണ്‌. സോഷ്യലിസ്‌റ്റ് ജനത ആളില്ലാ പാര്‍ട്ടിയാണ്‌ അവര്‍ മുന്നണി വിട്ടുപോയാലും ഒരു ചുക്കും സംഭവിാക്കാനില്ലെന്നും കൊടിക്കുന്നില്‍ പറഞ്ഞു. കളരിപ്പയറ്റ്‌ അറിയാവുന്ന കൃഷിമന്ത്രിയേക്കാള്‍ വലിയ പയറ്റ്‌ നടത്തിയാണ്‌ ഞങ്ങള്‍ രാഷ്‌ട്രീയത്തില്‍ നില്‍ക്കുന്നതെന്നും കൊടിക്കുന്നില്‍ പറഞ്ഞു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.