Home » , » ജെ.സി ഡാനിയേല്‍ പുരസ്‌കാരം എം.ടി വാസുദേവന്‍ നായര്‍ക്ക്‌.

ജെ.സി ഡാനിയേല്‍ പുരസ്‌കാരം എം.ടി വാസുദേവന്‍ നായര്‍ക്ക്‌.

Written By Unknown on Tuesday, 23 September 2014 | 03:42

തിരുവനന്തപുരം : ഈ വര്‍ഷത്തെ ജെ.സി ഡാനിയേല്‍ പുരസ്‌കാരം പ്രശസ്‌ത സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായര്‍ക്ക്‌. ചലച്ചിത്ര മേഖലയ്‌ക്ക് നല്‍കിയ സമഗ്ര സംഭാവനയ്‌ക്കാണ്‌ പുരസ്‌കാരം.
തിരുവനന്തപുരത്ത്‌ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനാണ്‌ പുരസ്‌കാരം പ്രഖ്യാപിച്ചത്‌. ഒരുലക്ഷം രൂപയും ശില്‍പവും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ്‌ പുരസ്‌കാരം.
ആറു തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരം എംടിയെ തേടിയെത്തിയിട്ടുണ്ട്. മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം മൂന്ന് തവണ ലഭിച്ചിട്ടുണ്ട്. കടവ്,ഒരു വടക്കന്‍ വീരഗാഥ,സദയം,പരിണയം തുടങ്ങിയ ചിത്രങ്ങള്‍ക്ക് മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.