തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു. പുതിയ മദ്യനയം നടപ്പാക്കുന്നതോടെ ഈ സാമ്പത്തിക വര്‍ഷം 1,811 കോടിയുടെ വരുമാനക്കുറവാണ് ധനവകുപ്പ് കണക്ക് കൂട്ടുന്നത്. ഇതോടെ കടവും കമ്മിയും ഉയരുമെന്നാണ് വിലയിരുത്തല്‍. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി പൊതുവെ ദുര്‍ബലമാണ്. ഇതിനുപുറമെയാണ് ബാറുകളുടെയും ബിവറേജ്‌സ് ഔട്ട് ലെറ്റുകളുടെയും അടച്ചൂപൂട്ടല്‍.
418 ബാറുകള്‍പൂട്ടിയിപ്പോള്‍തന്നെ വിറ്റുവരവ് നികുതി മാസം 23 കോടി രൂപയാണ് കുറഞ്ഞത്. ഇനിയുള്ള 312 ബാറുകള്‍കൂടി പൂട്ടുമ്പോള്‍ 20 കോടി കൂടി കുറയുമെന്ന് കണക്കാക്കുന്നു. 418 ബാറുകള്‍ പൂട്ടിയെങ്കിലും മദ്യവില്‍പന ആനുപാതികമായി ബിവറേജ് ഔട്ട്‌ലെറ്റുകളില്‍ ഉയര്‍ന്നില്ല. മാസം 150 കോടിയുടെ എക്‌സൈസ് നികുതി വരുമാനക്കുറവാണ് പ്രതീക്ഷിക്കുന്നത്. ലൈസന്‍സ് ഫീസും ഔട്ട്‌ലെറ്റുകളുടെ കിസ്തയും മടക്കി കൊടുക്കണം. മാസം ആയിരം കോടിയോളം രൂപയുടെ റവന്യൂ കമ്മിയുള്ളപ്പോഴാണ് ഈ സ്ഥിതി.
കടമെടുത്ത് കമ്മി നികത്തുകയേ നിവൃത്തിയുള്ളൂ. 20 ശതമാനം വളര്‍ച്ച പ്രതീക്ഷിച്ചിടത്ത് വാണിജ്യ നികുതിയില് 11 ശതമാനത്തിന്റെ വളര്‍ച്ചയേയുള്ളൂ. വിലക്കയറ്റവും നികുതി വര്‍ധനയും വരുത്തിയ ശേഷമുള്ള ഈ തോത് വളര്‍ച്ചയായി കണക്കാക്കാനും ആകില്ല. കോഴിക്കടത്തുകാരുടെ നികുതിവെട്ടിപ്പും നികുതി ചോര്‍ച്ചയ്‌ക്കെതിരെ നടപടിയെടുക്കാനാവാത്ത സാഹചര്യവും പ്രശ്‌നമായി. റബ്ബര്‍വിലിയിടവാണ് മറ്റൊരു പ്രശ്‌നം.
വാഹനവില്‍പനയും കുറഞ്ഞു. സ്റ്റാമ്പ് ഡ്യൂട്ടി റജിസ്‌ട്രേഷന്‍ ഇനത്തിലും നെഗറ്റീവ് വളര്‍ച്ച. മുന്‍വര്‍ഷത്തെക്കാളും പത്തു ശതമാനമാണ് വളര്‍ച്ച കുറഞ്ഞത്. രണ്ടു വര്‍ഷത്തെക്കാളും 29 ശതമാനം കുറവ്. ഈ നില ഉടനെ മാറുന്നതിന്റെ ലക്ഷണമൊന്നും കാണുന്നുമില്ല. അതേ സമയം പുതിയ പ്ലസ് ടുവും തസ്തിക സൃഷ്ടിക്കലും അടക്കം വരവിനൊക്കാത്ത നിലയില്‍ചെലവ് കൂടുന്നു.