തിരുവനന്തപുരം: അധ്യാപകദിനത്തില്‍ നരേന്ദ്രമോഡിയുടെ പ്രസംഗം സംപ്രേഷണം ചെയ്യുന്നത് നിര്‍ബ്ബന്ധമില്ലെന്ന് മുഖ്യമന്ത്രി. പരിപാടിക്കെതിരേ അധ്യാപക സംഘടനകള്‍ രംഗത്ത് വന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗമാണ് തീരുമാനം എടുത്തിരിക്കുന്നത്. വിവരം പൊതുവിദ്യാഭ്യാസ ഡയറക്ടറെ അറിയിച്ചു.
സെപ്‌തംബര്‍ 5 ന് ഉച്ചകഴിഞ്ഞ് 3 മുതല്‍ 4.45 വരെ മോഡിയും തെരഞ്ഞെടുക്കപ്പെട്ട 1000 വിദ്യാര്‍ത്ഥികളും ചേര്‍ന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവാദം നടത്തുന്നത്. ദൂരദര്‍ശന്‍, സ്വകാര്യ വിദ്യാഭ്യാസ ചാനലുകള്‍ എന്നിവ വഴി സംപ്രേഷണം ചെയ്യാനിരിക്കുന്ന പരിപാടി രാജ്യത്തെ സ്വകാര്യ സര്‍ക്കാര്‍ ഭേദമില്ലാതെ എല്ലാ സ്‌കൂളുകളിലും പ്രദര്‍ശിപ്പിക്കണമെന്ന് നേരത്തേ നിര്‍ദ്ദേശമുണ്ടായിരുന്നു.
എന്നാല്‍ ഇതിനെതിരേ ബംഗാളും തമിഴ്‌നാടും ഡല്‍ഹിയിലെ ചില സ്വകാര്യസ്‌കൂളുകളും രംഗത്ത് വന്നതോടെ പരിപാടി നിര്‍ബ്ബന്ധമല്ലെന്ന് മാനവശേഷി വകുപ്പ്‌മന്ത്രി സ്‌മൃതി ഇറാനി പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു. തമിഴിനെ തഴഞ്ഞ് സംസ്‌കൃതത്തിന് മേല്‍ക്കോയ്‌മ കൊണ്ടുവരാനുള്ള നീക്കമാണ് ഇതെന്ന് കരുണാനിധിയെ പോലെയുള്ള തമിഴ് നേതാക്കള്‍ ആരോപിച്ചിരുന്നു.
പരിപാടി സ്‌കൂള്‍ സമയം കഴിഞ്ഞുള്ള ഒരു പരിപാടിയും സംപ്രേഷണം ചെയ്യേണ്ടതില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നിര്‍ബ്ബന്ധമില്ലെന്ന നിലപാട് കേരളവും എടുത്തിരിക്കുന്നത്.








