Home » » ആര്‍എസ്‌എസ്‌ നേതാവ്‌ വെട്ടേറ്റ്‌ മരിച്ച സംഭവം ക്രൈംബ്രാഞ്ച്‌ അന്വേഷിക്കുമെന്ന്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല

ആര്‍എസ്‌എസ്‌ നേതാവ്‌ വെട്ടേറ്റ്‌ മരിച്ച സംഭവം ക്രൈംബ്രാഞ്ച്‌ അന്വേഷിക്കുമെന്ന്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല

Written By Unknown on Tuesday, 2 September 2014 | 08:03

തിരുവനന്തപുരം : കണ്ണൂരില്‍ ആര്‍എസ്‌എസ്‌ നേതാവ്‌ വെട്ടേറ്റ്‌ മരിച്ച സംഭവം ക്രൈംബ്രാഞ്ച്‌ സംഘം അന്വേഷിക്കുമെന്ന്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല പറഞ്ഞു. കോഴിക്കോട്‌ എസ്‌.പി രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം എഡിജിപി എസ്‌. അനന്തകൃഷ്‌ണന്റെ മേല്‍നോട്ടത്തിലാണ്‌ അന്വേഷണം നടത്തുക.
അക്രമ സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്താണ്‌ കേസ്‌ ക്രൈംബ്രാഞ്ചിന്‌ കൈമാറുന്നതെന്നും സത്യസന്ധവും നീതിപൂര്‍വ്വവുമായ അന്വേഷണം നടക്കുമെന്നും ചെന്നിത്തല വ്യക്‌തമാക്കി. കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ മനപൂര്‍വ്വമായ ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കാന്‍ ആരെയും അനുവദിക്കില്ല. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടത്‌ സര്‍ക്കാരിന്റെ കടമയാണെന്നും ഇതിനായി പ്രത്യേക ജാഗ്രത പുലര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും ജില്ലയില്‍ സമാധാനമായ ജീവിതം ഉറപ്പാക്കാനായി പോലീസിനോട്‌ സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കണ്ണൂര്‍ കതിരൂരിലെ ഇളന്തോട്ടത്തില്‍ കെ. മനോജ്‌ കുമാറാ(42)ണ്‌ കൊലചെയ്യപ്പെട്ടത്. ബോംബെറിഞ്ഞു വീഴ്‌ത്തിയ ശേഷം ഒരു സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.