തിരുവനന്തപുരം: നായ്‌ക്കളെ വളര്‍ത്തുന്നതിന് സംസ്‌ഥാനത്ത് ലൈസന്‍സ് നിര്‍ബന്ധമാക്കി. മനുഷ്യാവകാശ കമ്മീഷന്‍ ജസ്‌റ്റിസ് ജെ.ബി കോശിയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങള്‍ നല്‍കുന്ന ലൈസന്‍സ് ഉള്ളവര്‍ക്ക് മാത്രമെ നായയെ വളര്‍ത്താന്‍ അനുമതി ലഭിക്കൂ. വര്‍ഷംതോറും ലൈസന്‍സ് പുതുക്കണം, ലൈസന്‍സ് ഇല്ലാതെ നായ്‌ക്കളെ വളര്‍ത്തുന്നവര്‍ക്കെതിരെ നിയമ നടപടി എടുക്കണമെന്നും ചിഫ് സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ജെ.ബി കോശി നിര്‍ദ്ദേശിച്ചു.
വീട്ടില്‍ വളര്‍ത്തുന്ന നായ്‌ക്കള്‍ മറ്റുള്ളവര്‍ക്ക് ശല്യമാകാതെ നോക്കണം. നായ്‌ക്കള്‍ക്ക് പ്രായമാകുമ്പോഴും രോഗം വരുമ്പോഴും തെരുവില്‍ തള്ളുന്നവര്‍ക്കെതിരെ ശക്‌തമായ നടപടി സ്വീകരിക്കണം. നായ്‌ക്കളെ സംരക്ഷിക്കുന്നതിനുള്ള പൂര്‍ണ്ണ ഉത്തരവാദിത്വം ലൈസന്‍സിക്കായിരക്കുമെന്നും റിപ്പോര്‍ട്ട് വ്യക്‌തമാക്കുന്നു. പട്ടിയിറച്ചി കഴിക്കുന്ന രാജ്യങ്ങളിലേക്ക് തെരുവ് നായ്‌ക്കളുടെ ഇറച്ചി കയറ്റി അയയ്‌ക്കണമെന്നതാണ് മറ്റൊരു പ്രധാന നിര്‍ദ്ദേശം. തെരവുവ് നായ്‌ക്കളളുടെ ശല്യം രൂക്ഷമായിട്ടും സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് മനുഷ്യാവകാശ കമ്മീഷനില്‍ ലഭിച്ച 25 പരാതികള്‍ തീര്‍പ്പാക്കിക്കൊണ്ടാണ് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്.
മൃഗങ്ങളുടെ ജനന നിയന്ത്രണ പദ്ധതി പ്രകാരം തെരുവ് നായ്‌ക്കളെ വന്ധ്യംകരണം ചെയ്യുന്നതിനും പ്രതിരോധ കുത്തിവയ്‌പ്പ് എടുക്കുന്നതിനുമുള്ള നടപടികള്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലും അനുവദിക്കണം തദ്ദേശ സ്‌ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഇതിനായി ബെബൈല്‍ യൂണിറ്റുകള്‍ക്ക് രൂപം നല്‍കണം. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പേവിഷ ബാധക്കെതിരായ കുത്തിവയ്‌പ്പിനുള്ള മരുന്നുകള്‍ ലഭ്യമാക്കണം. തെരുവ് നായ്‌ക്കളുടെ ഉപദ്രവത്തിന് ഇരയാകുന്നവരുടെ ചികിത്സാ ചെലവും നഷ്‌ടപരിഹാരവും തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങള്‍ വഹിക്കണമെന്നും ജെ.ബി കോശി ഉത്തരവില്‍ പറയുന്നു.








