Home » » മംഗള്‍യാന്റെ യാത്ര മംഗളമായി. അറിയാത്ത ലോകത്തെ കൈയെത്തിപ്പിടിക്കാന്‍ ഇന്ത്യയ്ക്കായി,നരേന്ദ്ര മോദി.

മംഗള്‍യാന്റെ യാത്ര മംഗളമായി. അറിയാത്ത ലോകത്തെ കൈയെത്തിപ്പിടിക്കാന്‍ ഇന്ത്യയ്ക്കായി,നരേന്ദ്ര മോദി.

Written By Unknown on Tuesday, 23 September 2014 | 21:25

ബാംഗ്ലൂര്‍:മംഗള്‍യാന്റെ വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഏവരെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. മംഗള്‍യാന്റെ യാത്ര മംഗളമായി. അറിയാത്ത ലോകത്തെ കൈയെത്തിപ്പിടിക്കാന്‍ ഇന്ത്യയ്ക്കായി. അസാധ്യമായത് നേടാന്‍ കഴിയുന്നവരെന്ന് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ തെളിയിച്ചു, പ്രധാനമന്ത്രിയുടെ വാക്കുകളാണിവ.
ഇന്നു ചരിത്രമാണ് ഉണ്ടായത്. ചൊവ്വയിലെത്തിയ നാലാം രാജ്യമാണ് ഇന്ത്യ. ഏഷ്യയിലെ ആദ്യ രാജ്യവും. ആദ്യ ദൗത്യത്തില്‍ തന്നെ വിജയം നേടുന്ന രാജ്യവുമായി ഇന്ത്യ മാറി. അടുത്ത ദൗത്യത്തിന്റെ ചവിട്ടുപടിയായി മാത്രം ഈ വിജയത്തെ കാണുക. വിജയത്തിലൂടെ നമ്മുടെ പൂര്‍വികരെ ആദരിക്കുകയും വരും തലമുറയ്ക്ക് ആവേശമാകുകയുമാണ് ശാസ്ത്രജ്ഞര്‍ ചെയ്തതെന്നും മോഡി അഭിനന്ദന സന്ദേശത്തില്‍ പറഞ്ഞു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.