Home » » ചില്‍ഡ്രന്‍സ്‌ ഹോമില്‍ കെയര്‍ടേക്കര്‍ക്കു നേരെ വധശ്രമം.

ചില്‍ഡ്രന്‍സ്‌ ഹോമില്‍ കെയര്‍ടേക്കര്‍ക്കു നേരെ വധശ്രമം.

Written By Unknown on Wednesday, 24 September 2014 | 11:35

കോഴിക്കോട്‌ : കോഴിക്കോട്‌ ആണ്‍കുട്ടികളുടെ ചില്‍ഡ്രന്‍സ്‌ ഹോമില്‍ കെയര്‍ടേക്കര്‍ക്കു നേരെ വധശ്രമം. കെയര്‍ ടേക്കറായ കെ. കുഞ്ഞഹമ്മദിനെയാണ്‌ ചില്‍ഡ്രന്‍സ്‌ ഹോമിലെ കുട്ടികള്‍ ചേര്‍ന്ന്‌ അപായപ്പെടുത്താന്‍ ശ്രമിച്ചത്‌. മലപ്പുറം തവനൂര്‍ ചില്‍ഡ്രസ്‌ ഹോമിലെ കേയര്‍ടേക്കറെ മുറിയ്‌ക്കുള്ളില്‍ പൂട്ടിയിട്ട ശേഷം ചാടിപ്പോകാന്‍ ശ്രമിച്ച കുട്ടികളാണ്‌ സംഭവത്തിന്‌ പിന്നില്‍.

 സംഘം ചേര്‍ന്ന്‌ ആക്രമിച്ച കുട്ടികള്‍ പിന്നില്‍ നിന്നും കുഞ്ഞഹമ്മദിന്റെ തലയ്‌ക്കു മീതെ മുണ്ട്‌ ഇട്ടശേഷം മറ്റൊരു മുണ്ട്‌ ഉപയോഗിച്ച്‌ കഴുത്തില്‍ കുരുക്കുകയായിരുന്നു. നാലു കുട്ടികള്‍ ചേര്‍ന്നാണ്‌ ആക്രമിച്ചതെങ്കിലും കഴുത്തില്‍ കുരുക്കു വീണപ്പോള്‍ രണ്ടുകുട്ടികള്‍ പിന്മാറി. തുടര്‍ന്ന്‌ ശേഷിച്ച രണ്ടു കുട്ടികള്‍ കുഞ്ഞഹമ്മദിന്റെ പക്കല്‍ നിന്നും താക്കോല്‍ കൈവശപ്പെടുത്തുകയും ഓടി രക്ഷപെടാന്‍ ശ്രമിക്കുകയും ചെയ്‌തുവെങ്കിലും മറ്റു ജീവനക്കാരനും അന്തേവാസികളായ കുട്ടികളും ചേര്‍ന്ന്‌ ഇരുവരെയും പിടികൂടി.

മലപ്പുറം ചില്‍ഡ്രന്‍സ്‌ ഹോമിലെ കെയര്‍ ടേക്കറെ മുറിയ്‌ക്കുള്ളില്‍ പൂട്ടിയിട്ട്‌ കടന്നുകളയാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന്‌ ഈ കുട്ടിളെ കോഴിക്കോട്‌ ചില്‍ഡ്രന്‍സ്‌ ഹോമിലേയ്‌ക്ക് മാറ്റിയിരുന്നു. എന്നാല്‍, മറ്റുകുട്ടികള്‍ക്കൊപ്പം ഇവരെ പാര്‍പ്പിക്കരുതെന്നും പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. മലപ്പുറത്തു നിന്നും ചാടിപ്പോയ അഞ്ചംഗ സംഘത്തില്‍പ്പെട്ട രണ്ടുപേരാണ്‌ കുഞ്ഞഹമ്മദിനെ അപായപ്പെടുത്താന്‍ ശ്രമിച്ചത്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.