തിരുവനന്തപുരം : സംസ്‌ഥാനത്ത് ഓട്ടോ,ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിച്ചതായി വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍. ഇന്ന് അര്‍ധരാത്രി മുതല്‍ ഓട്ടോ,ടാക്‌സി തൊഴിലാളികള്‍ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നിരക്ക് വര്‍ധന.
ഓട്ടോറിക്ഷകളുടെ മിനിമം ചാര്‍ജ് 20 രൂപയാക്കിയും ടാക്‌സി നിരക്ക് അഞ്ചു കിലോ മീറ്റര്‍ വരെ 150 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. ഒാട്ടോറിക്ഷയ്ക്ക് ഒന്നര കിലോമീറ്റര്‍ പിന്നിട്ടു കഴിഞ്ഞുള്ള ഒാരോ കിലോമീറ്ററിനും പത്തു രൂപയും ടാക്സിക്ക് അഞ്ചു കിലോമീറ്ററിനു മുകളില്‍ ഒരോ കിലോമീറ്ററിനും 15 രൂപയും നല്‍കണം. നിരക്ക് വര്‍ധന അടുത്തമാസം ഒന്നാം തീയതി മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും സമരം പിന്‍വലിക്കണമെന്നും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു.
നിരക്ക് വര്‍ധിപ്പിച്ച സാഹചര്യത്തില്‍ പണിമുടക്കില്‍ നിന്നും പിന്മാറിയതായി ഐഎന്‍ടിയുസി അറിയിച്ചു. മറ്റ് യൂണിയനുകളുടെ അന്തിമ തീരുമാനം വൈകിട്ട് ഏഴുമണിയോടെ വ്യക്‌തമാകും.








