കൊച്ചി: കൊച്ചി നഗരത്തില്‍ ബ്യൂട്ടി പാര്‍ലറുകളിലും മസാജ് കേന്ദ്രങ്ങളിലും പോലീസ് നടത്തിയ റെയ്ഡില്‍ അനാശാസ്യവുമായി ബന്ധപ്പെട്ട പത്തു പേര്‍ അറസ്റ്റിലായി. വ്യാപക റെയ്ഡ്. ബ്യൂട്ടി പാര്‍ലറുകള്‍ കേന്ദ്രീകരിച്ച് അനാശാസ്യം നടക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് റെയ്ഡ്. ആറു പുരുഷന്മാരെയും നാലു സ്ത്രീകളെയും പോലീസ് അറസ്റ്റു ചെയ്തു.
ഇവരില്‍ മൂന്നു പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. അറസ്റ്റിലായവരില്‍ 17 കാരിയും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. പെണ്‍ വാണിഭത്തിനും മനുഷ്യക്കടത്തിനുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ദീര്‍ഘനാളായി ഇവിടെ അനാശാസ്യം നടക്കുന്നതായി പോലീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് സിറ്റി കമ്മീഷണറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം റെയ്ഡ് നടത്തിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് പുറമേ അന്യ സംസ്ഥാനത്ത് നിന്നും പെണ്‍കുട്ടികളെ ഇവിടെ എത്തിക്കാറുണ്ടായിരുന്നെന്നാണ് വിവരം.








