Home » » വാഹന പരിശോധനയുടെ പേരില്‍ കേരളാ പോലീസിന്റെ കാടത്തം വീണ്ടും.

വാഹന പരിശോധനയുടെ പേരില്‍ കേരളാ പോലീസിന്റെ കാടത്തം വീണ്ടും.

Written By Unknown on Wednesday, 24 September 2014 | 11:52

ആലപ്പുഴ : വാഹന പരിശോധനയുടെ പേരില്‍ കേരളാ പോലീസിന്റെ കാടത്തം വീണ്ടും .വാഹനപരിശോധന കാരണം ഒരു ആട്ടോ ഡ്രൈവറുടെ ജീവന്‍ എടുത്ത പോലിസ് കഴിഞ്ഞ ദിവസവും ഒരു നിരപരാധിയെ അകാരണമായി ശിക്ഷിച്ചു .അച്ഛനൊപ്പം ബൈക്കില്‍ വരികയായിരുന്ന പത്തു വയസുകാരിയായിരുന്നു ഇന്നലത്തെ പോലീസിന്റെ ഇര .ആലപ്പുഴ കൈചൂണ്ടിമുക്ക് സ്വദേശി സുനില്‍ കുമാറിന്റെ മകള്‍ സ്‌നേഹയ്ക്കാണ് ആലപ്പുഴ നോര്‍ത്ത് പോലീസ് സ്‌റ്റേഷനില്‍ ഇന്നലെ രാത്രി രണ്ട് മണിക്കൂറോളം കഴിയേണ്ടി വന്നത്. കുറ്റവാളികളെ കൊണ്ടുപോകുന്നത് പോലെ അച്ഛനെയും മകളെയും പോലിസ് ജീപ്പില്‍ കയറ്റി സ്‌റ്റേഷനില്‍ എത്തിക്കുകയും ചെയ്തു .ഇന്നലെ രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം.
ദേശിയപാതായില്‍ പൂങ്കാവില്‍ വാഹന പരിശോധ നടത്തുകയായിരുന്ന ആലപ്പുഴ നോര്‍ത്ത് പോലീസ് സംഘം ബൈക്കില്‍ മകള്‍ക്കൊപ്പം വരികയായിരുന്ന സുനില്‍കുമാറിനെ തടഞ്ഞു. മദ്യപിച്ചിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്ന് സുനില്‍ കുമാറിനെ കസ്റ്റഡിയില്‍ എടുത്തു. ഒപ്പം അഞ്ചാം ക്ലാസില്‍ പഠിക്കുന്ന മകളേയും പോലീസ് ജീപ്പില്‍ കയറ്റി സ്‌റ്റേഷനില്‍ എത്തിച്ചു.അതേസമയം താന്‍ മദ്യപിചിരുന്നില്ല എന്നും ബൈക്ക് കൊണ്ടു പൊയ്ക്കോളൂ താനും മകളും ആട്ടോറിക്ഷയില്‍ സ്റ്റേഷനില്‍ എത്താം എന്ന് സുനില്‍ പറഞ്ഞു നോക്കി എങ്കിലും പോലിസ് കേള്‍ക്കുവാന്‍ കൂട്ടാക്കിയില്ല .തുടര്‍ന്നാണ് ഇരുവരെയും ജീപ്പില്‍ കയറ്റുന്നത് .തുടര്‍ന്ന് സുനില്‍കുമാറിനൊപ്പം മകള്‍ സ്‌നേഹയ്ക്കും രണ്ട് മണിക്കൂറോളം പോലീസ് സ്‌റ്റേഷനില്‍ കഴിയേണ്ടി വന്നു. ജാമ്യക്കാരെത്തിയ ശേഷമാണ് അച്ഛനെയും മകളേയും വിട്ടയച്ചത്. തിരികെ വീട്ടിലെത്തിയ സുനില്‍ കുമാര്‍ പോലീസ് നടപടിയില്‍ മനംനൊന്ത് കൈയ്യിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. അതേസമയം, മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ പിതാവിനൊപ്പം കുട്ടിയെ വിട്ടയക്കാന്‍ സാധിക്കാത്തതിനാലാണ് ജീപ്പില്‍ സ്‌റ്റേഷനില്‍ എത്തിച്ചതെന്നാണ് സംഭവത്തില്‍ പോലീസ് നല്‍കുന്ന വിശദീകരണം.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.