Home » » ക്ലീന്‍ ഇന്ത്യ പദ്ധതികള്‍ക്കായി മോദി ചൂലേന്തുമെന്ന്.

ക്ലീന്‍ ഇന്ത്യ പദ്ധതികള്‍ക്കായി മോദി ചൂലേന്തുമെന്ന്.

Written By Unknown on Wednesday, 24 September 2014 | 12:00

ഗാന്ധിജയന്തി ദിനത്തില്‍ തുടങ്ങുന്ന ക്ലീന്‍ ഇന്ത്യ പദ്ധതികള്‍ക്കായി താനും ചൂലേന്തുമെന്ന് പ്രധാനമന്ത്രി. രാജ്യത്തെ മാലിന്യമുഖമാക്കാന്‍ തന്‍റെ സഹകരണം ഉണ്ടാകുമെന്ന് മോദി വ്യക്തമാക്കി. ബിജെപി നേതാക്കളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഴ്ച്ചയില്‍ രണ്ടു മണിക്കൂര്‍ എല്ലാവരും ശുചീരണത്തിനായി മാറ്റി വയ്ക്കണമെന്നും അത് തനിക്കുള്ള ദാനമായി കാണണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൂടുതല്‍ നിക്ഷേപ സമാഹരണത്തിനായി വിദേശരാജ്യങ്ങള്‍ ഇനിയും ഇന്ത്യയിലേക്ക്‌ വരണമെങ്കില്‍ അവര്‍ക്കായി . വൃത്തിയുള്ള പരിസരങ്ങള്‍ ഉണ്ടാക്കണം. രാജ്യസേവനത്തിനായി ജയിലില്‍ പോകുന്നതിനെക്കാള്‍ മഹത്തരമാണ് പരിസര ശുചീകരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘ക്ലീന്‍ ഇന്ത്യ’ പദ്ധതി നടപ്പാക്കാന്‍ ജനങ്ങള്‍ ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. ദീപാവലി പോലുള്ള ഉത്സവകാലങ്ങളില്‍ വീടുകള്‍ വൃത്തിയാക്കുന്ന ചടങ്ങ്‌ നമുക്കുണ്ട്. ആ ചിന്തകല്‍ അവിറ്റം കൊണ്ട് അവസാനിപ്പിക്കാതെ അത്തരം ശുചീകരണ മനസ്ഥിതി നമ്മള്‍ നമ്മുടെ ഗ്രാമങ്ങളിലേക്കും, നഗരങ്ങളിലേക്കും വ്യാപിപ്പിക്കണമെന്നും മോദി പറഞ്ഞു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.