കണ്ണൂര്‍: കണ്ണൂരില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് സിപിഎം. സിപിഎം ജില്ലാ നേതൃത്വം പുറത്തിറക്കിയ രണ്ട് വരി വാര്‍ത്താക്കുറിപ്പിലൂടെയാണ് സിപിഎം ആരോപണം നിഷേധിച്ചത്. ജില്ലാ സെക്രട്ടറി പി ജയരാജനാണ് പത്രക്കുറിപ്പ് പുറത്തിറക്കിയത്.
കൊലപാതകം ദൗര്‍ഭാഗ്യകരമാണെന്നും ജയരാജന്‍ പറഞ്ഞു. വിഷയത്തില്‍ ഇത് ആദ്യമായാണ് സിപിഎം പ്രതികരിക്കുന്നത്. കൊലപാതകത്തില്‍ സിപിഎമ്മിന് പങ്കില്ലെന്നും വിഷയം വഴി തിരിച്ച് വിടാനാണ് ആര്‍എസ്‌എസ് ശ്രമിക്കുന്നതെന്നും സിപിഎം പോളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ടും പറഞ്ഞു.







