കോട്ടയം: കുവൈത്തില്‍ സ്വകാര്യ കമ്പനി തടങ്കലില്‍ വച്ചിരിക്കുന്ന മലയാളി നഴ്‌സുമാരുടെ പ്രശ്‌നം രണ്ടാഴ്ചയ്ക്കകം പരിഹരിക്കുമെന്ന് കുവൈത്തിലെ ഇന്ത്യന്‍ എംബസി ഉറപ്പ് നല്‍കി. മന്ത്രി കെ.സി.ജോസഫും ജോസ് കെ.മാണി എം.പി.യും വനിതാ കമ്മീഷന്‍ അംഗം ഡോ. ലിസി ജോസഫിനെ അറിയിച്ചതാണിത്.
കുവൈത്ത് സര്‍ക്കാര്‍ കരിമ്പട്ടികയില്‍പെടുത്തിയ കമ്പനി റിക്രൂട്ട് ചെയ്ത 350 നഴ്‌സുമാരാണ് അവിടെ ഗസ്റ്റ്ഹൗസില്‍ ഒരു മാസത്തോളമായി തടങ്കലില്‍ കഴിയുന്നത്. കോട്ടയം ജില്ലയിലും സമീപത്തുനിന്നും ഉള്ളവരാണിവര്‍. റിലീസിങ് സര്‍ട്ടിഫിക്കറ്റ് നല്‍കി മോചിപ്പിക്കാന്‍ മൂന്നു ലക്ഷം രൂപവീതം കമ്പനി ആവശ്യപ്പെട്ടെന്ന് തടങ്കലില്‍ കഴിയുന്നവര്‍ പറയുന്നു.
ശമ്പളത്തിന്റെ 30 ശതമാനമേ ഇവര്‍ക്ക് കിട്ടിയിരുന്നുള്ളൂ. എഴുപതു ശതമാനമെങ്കിലും നല്‍കണമെന്നാണ് കുവൈത്തിലെ നിയമം. ഈ ആവശ്യം ഉന്നയിച്ച് നഴ്‌സുമാര്‍ നേരത്തെ സമരം ചെയ്തിരുന്നതായി കമ്പനി പറയുന്നു. ഇതേത്തുടര്‍ന്ന് കമ്പനിയുടെ നിയമലംഘനം സര്‍ക്കാര്‍ അറിയുകയും കമ്പനിയെ കരിമ്പട്ടികയില്‍പെടുത്തുകയുമായിരുന്നു. അവധിക്ക് നാട്ടില്‍ വന്നിരുന്ന നഴ്‌സുമാരെ വിളിച്ചുവരുത്തി തടങ്കലിലാക്കുകയായിരുന്നുവെന്നും പറയുന്നു.