കണ്ണൂര്‍: സംസ്ഥാനത്ത് മദ്യ നിരോധനം നടപ്പായാലും മലബാറിലെ മദ്യപാനികള്‍ക്ക് ആശ്വാസമായിരുന്ന മാഹിയിലും മദ്യനിയന്ത്രണം വേണമെന്ന് ആവശ്യം. മാഹിയിലെ ജനങ്ങളും പൊതു പ്രവര്‍ത്തകരുമാണ് ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.
മദ്യപാനികളുടെ കുത്തൊഴുക്ക് മാഹിയില്‍ അരാജകത്വം വളര്‍ത്തുമെന്ന പൊതു വിലയിരുത്തലിനെത്തുടര്‍ന്നാണ് മാഹിയിലും മദ്യനിരോധനം വേണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുന്നത്.
കേരളത്തില്‍ നിന്ന് മദ്യപാനികള്‍ കൂട്ടത്തോടെ എത്തുന്നത് കച്ചവടക്കാര്‍ക്ക് ഗുണകരമാകുമെങ്കിലും ജനജീവിതം ദുസഹമാകുമെന്നാണ് മാഹിക്കാരുടെ വാദം. ജനസാന്ദ്രത കൂടിയ മാഹിയിലേക്ക് കേരളത്തില്‍ നിന്നുള്ള കുടിയന്മാര്‍ അധികമായി എത്തുന്നത് ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
മദ്യക്കടത്ത് വര്‍ധിക്കുമെന്നും ക്രിമിനല്‍ സംഘങ്ങള്‍ സജീവമാകുമെന്നും അഭിപ്രായമുണ്ട്. മാഹിക്കാരുടെ സാമൂഹ്യസുരക്ഷ ഇല്ലാതാകുമെന്നതിനാല്‍ മദ്യവിതരണത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്താനൊരുങ്ങുകയാണ് മാഹിയിലെ പൊതുപ്രവര്‍ത്തകരും നാട്ടുകാരും.







