വടക്കാഞ്ചേരി ● കണ്ണൂരിലെ ആര്‍.എസ്.എസ് നേതാവിന്റെ കൊലപാതകത്തെ പരാമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട എസ്.എഫ്.ഐ നേതാവിനെ ഒരു സംഘം വീടുകയറി ആക്രമിച്ചു. എസ്.എഫ്.ഐ ഏരിയാ സെക്രട്ടറി വടക്കാഞ്ചേരി കരുമത്ര പാറപ്പുറം മുല്ലക്കൽ വീട്ടിൽ മിത്രേഷ് ചന്ദ്രനെയാണ് അഞ്ചംഗസംഘം മര്‍ദ്ദിച്ചത്. ‘കൊടുത്താല്‍ കണ്ണൂരും കിട്ടും’ എന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന്റെ പേരിലായിരുന്നു മദ്ദനം. മര്‍ദ്ദനത്തില്‍ പരിക്കേറ്റ മിത്രേഷിനെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അഞ്ചുപേർക്കെതിരെ പോലീസ് കേസെടുത്തു.







