തിരുവനന്തപുരം : കോണ്‍ഗ്രസ് നേതാക്കളുടെ പരസ്യപ്രസ്താവനകള്‍ക്കെതിരെ ഷാനിമോള്‍ ഉസ്മാന്‍.നേതാക്കള്‍ സര്‍ക്കാരിനെ അശക്തമാക്കുന്ന പരസ്യപ്രസ്താവനകള്‍ തുടരുകയാണ്. നേതാക്കളുടെ പരസ്യപ്രസ്താവനകള്‍ തടയാന്‍ കെപിസിസിക്കു കഴിയുന്നില്ലെന്നും ഷാനിമോള്‍ കുറ്റപ്പെടുത്തി.നേതാക്കളുടെ ഇത്തരത്തിലുള്ള നടപടികള്‍ കാണിച്ചാണ് ഷാനിമോള്‍ ഹൈക്കമാന്‍ഡിന് കത്തെഴുതിയത് . നേതാക്കളുടെ പരസ്യപ്രസ്താവനകള്‍ക്ക് കെപിസിസിയുടെ പിന്തുണയുണ്ടെന്ന തോന്നലുണ്ടാക്കുകയാണ്. കെ.എം. മാണിയുടെ പരസ്യനിലപാടിനു കാരണമിതാണെന്നും വിഷയത്തില്‍ ഹൈക്കമാന്‍ഡ് ഇടപെടണമെന്നും ഷാനിമോള്‍ കത്തില്‍ അഭ്യര്‍ഥിക്കുന്നു .








