Home » » താലൂക്ക്‌ ആശുപത്രിയിലെ യുവതിയുടെ പ്രസവ ശസ്‌ത്രക്രിയ വാട്‌സ്‌ ആപ്പിലൂടെ പ്രചരിപ്പിച്ചു.

താലൂക്ക്‌ ആശുപത്രിയിലെ യുവതിയുടെ പ്രസവ ശസ്‌ത്രക്രിയ വാട്‌സ്‌ ആപ്പിലൂടെ പ്രചരിപ്പിച്ചു.

Written By Unknown on Sunday, 21 September 2014 | 20:15

കണ്ണൂര്‍: പയ്യന്നൂര്‍ താലൂക്ക്‌ ആശുപത്രിയിലെ പ്രസവ ശസ്‌ത്രക്രിയയുടെ ചിത്രങ്ങള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തി വാട്‌സ്‌ ആപ്പിലൂടെ പ്രചരിപ്പിച്ചു. ഒന്നരമാസം മുമ്പു മൂന്നു കുട്ടികള്‍ക്കു ജന്മം നല്‍കിയ യുവതിയുടെ പ്രസവമാണ്‌ മൊബൈല്‍ കാമറയില്‍ പകര്‍ത്തി പുറത്തുവിട്ടത്‌. സംഭവത്തിനു പിന്നില്‍ ഡോക്‌ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു പങ്കുണ്ടെന്നാണു സൂചന. പ്രസവ ശസ്‌ത്രക്രിയയുടെ ചിത്രങ്ങള്‍ ഡോക്‌ടര്‍മാര്‍ക്കിടയിലും ആശുപത്രി ജീവനക്കാര്‍ക്കിടയിലുമാണ്‌ വാട്‌സ്‌ ആപ്പിലൂടെയും മറ്റും പ്രചരിപ്പിക്കപ്പെട്ടത്‌. ഡോക്‌ടര്‍മാരുടെ അറിവില്ലാതെ ഓപ്പറേഷന്‍ തിയറ്ററില്‍നിന്ന്‌ ഇത്തരത്തില്‍ ചിത്രങ്ങളെടുക്കാനാവില്ല. രണ്ടു ഗൈനക്കോളജി ഡോക്‌ടര്‍മാരും അനസ്‌തേഷ്യ ഡോക്‌ടറുമാണ്‌ ഈ സമയത്ത്‌ തിയറ്ററിലുണ്ടായിരുന്നതെന്ന്‌. ഗൈനക്കോളജിസ്‌റ്റിനേയും നഴ്‌സിനേയും ഫോട്ടോയില്‍ വ്യക്‌തമായി കാണാം. ഫോട്ടോയിലില്ലാത്ത മറ്റൊരാളാണു ചിത്രമെടുത്തതെന്നു വ്യക്‌തം. ഇരുപതോളം ഫോട്ടോകള്‍ ഇത്തരത്തില്‍ പ്രചരിപ്പിക്കപ്പെട്ടന്നാണു വിവരം. ഇത്രയും ഗുരുതരമായ കുറ്റകൃത്യം നടന്നിട്ടും അധികൃതര്‍ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.