Home » » വിഴിഞ്ഞം തുറമുഖ പദ്ധതിക്ക്‌ 800 കോടി രൂപയുടെ കേന്ദ്ര സഹായം.

വിഴിഞ്ഞം തുറമുഖ പദ്ധതിക്ക്‌ 800 കോടി രൂപയുടെ കേന്ദ്ര സഹായം.

Written By Unknown on Wednesday, 29 October 2014 | 07:35

ന്യൂഡല്‍ഹി : വിഴിഞ്ഞം തുറമുഖ പദ്ധതിക്ക്‌ 800 കോടി രൂപയുടെ കേന്ദ്ര സഹായം നല്‍കാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതാധികാര യോഗത്തില്‍ തീരുമാനമായി. ഇന്ത്യയില്‍ ആദ്യമായിട്ടാണ്‌ ഒരു തുറമുഖ പദ്ധതിയ്‌ക്ക് ഈ ഇനത്തില്‍ തുക അനുവദിക്കുന്നത്‌. തുക അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ സംബന്ധിച്ചുള്ള കീഴ്‌വഴക്കങ്ങള്‍ ഒന്നുമില്ല. ഇപ്പോള്‍ നിശ്‌ചയിച്ചിരിക്കുന്ന മാനദണ്ഡങ്ങളില്‍ കേരളത്തിന്‌ അനുകൂലമായി ചില മാറ്റങ്ങള്‍ വേണമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേന്ദ്രമന്ത്രി അരുണ്‍ ജയ്‌റ്റ്ലിയെ കണ്ട്‌ ആവശ്യപ്പെട്ടിരുന്നു.


വിഴിഞ്ഞം പദ്ധതിക്ക്‌ ഇത്തവണത്തെ കേന്ദ്ര ബജറ്റില്‍ തുകയൊന്നും അനുവദിച്ചിരുന്നില്ല. ആന്ധ്രയിലും ബംഗാളിലും പുതിയ രണ്ടു തുറമുഖങ്ങളും തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ പുതിയ കണ്ടെയ്‌നര്‍ ടെര്‍മിനല്‍ തുറമുഖവും അനുവദിച്ചപ്പോഴാണു കേരളം ഇങ്ങനെ തഴയപ്പെട്ടത്‌. രാജ്യാന്തര കപ്പല്‍ച്ചാലിനോട്‌ ഏറ്റവും അടുത്തുകിടക്കുന്ന തുറമുഖമെന്ന നിലയില്‍ വിഴിഞ്ഞം വന്‍ വികസനസാധ്യതയാണ്‌ കാഴ്‌ചവെക്കുന്നത്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.