Home » » ഭീഷണി വേണ്ട തിരുവഞ്ചൂര്‍.

ഭീഷണി വേണ്ട തിരുവഞ്ചൂര്‍.

Written By Unknown on Sunday, 5 October 2014 | 07:37

കോട്ടയം: ഇടുക്കി എം.പി ജോയിസ്‌ ജോര്‍ജിനെതിരെ വീണ്ടും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍. മര്‍ക്കടമുഷ്‌ടി കൊണ്ടും പിടിവാശി കൊണ്ടും ആഗ്രഹിക്കുന്നത്‌ നേടാമെന്ന്‌ ജോയിസ്‌ ജോര്‍ജ്‌ കരുതേണ്ടെന്ന്‌ തിരുവഞ്ചൂര്‍ പറഞ്ഞു. ജനപ്രതിനിധിയുടെ മാന്യത ജോയിസ്‌ പുലര്‍ത്തിയില്ല. വനംവകുപ്പിനെ ഉന്നംവച്ച്‌ കാര്യം കാണാമെന്ന്‌ വിചാരിക്കരുത്‌.

വനഭൂമി തട്ടിയെടുക്കുന്നിടത്ത്‌ നിയമത്തിന്റെ ബുള്‍ഡോസര്‍ ഉയരുമെന്നും തിരുവഞ്ചൂര്‍ കോട്ടയത്ത്‌ പറഞ്ഞു. ഇടുക്കി മാമലക്കണ്ടത്ത്‌ തിരുവഞ്ചൂരിന്റെ വാഹനം ജോയിസ്‌ ജോര്‍ജിന്റെ നേതൃത്വത്തില്‍ തടഞ്ഞിരുന്നു. തന്നെ വഴിയില്‍ തടഞ്ഞ എം.പി സത്യപ്രതിജ്‌ഞാ ലംഘനം നടത്തിയതായും തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി. ആദിവാസികളെ ജോയ്‌സ് ജാമ്യത്തടവുകാരാക്കി. കൊട്ടക്കമ്പൂര്‍ ഭൂമി കയ്യേറ്റത്തിനെതിരെ നടപടി എടുത്തതാണ്‌ അദ്ദേഹത്തിന്‌ തന്നോട്‌ വിരോധം തോന്നാന്‍ കാരണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.