Home » » തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ കയ്യേറ്റം ചെയ്‌തെന്ന പരാതിയില്‍ ജോയ്‌സ് ജോര്‍ജ്‌ജിനും കണ്ടാലറിയാവുന്ന മറ്റ്‌ 25 പേര്‍ക്കെതിരേയും പോലീസ്‌ കേസ്‌.

തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ കയ്യേറ്റം ചെയ്‌തെന്ന പരാതിയില്‍ ജോയ്‌സ് ജോര്‍ജ്‌ജിനും കണ്ടാലറിയാവുന്ന മറ്റ്‌ 25 പേര്‍ക്കെതിരേയും പോലീസ്‌ കേസ്‌.

Written By Unknown on Sunday, 5 October 2014 | 07:25

ഇടുക്കി: മാമലക്കണ്ടത്ത്‌ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ കയ്യേറ്റം ചെയ്‌തെന്ന പരാതിയില്‍ ഇടുക്കി എംപി ജോയ്‌സ് ജോര്‍ജ്‌ജിനും കണ്ടാലറിയാവുന്ന മറ്റ്‌ 25 പേര്‍ക്കെതിരേയും പോലീസ്‌ കേസ്‌. ഇന്നലെ എളമ്പ്‌ലാശ്ശേരി-ആവറുകുറ്റി റോഡില്‍ പൊതുമരാമത്ത്‌ വകുപ്പ്‌ നിര്‍മ്മിച്ച കലുങ്കുകള്‍ തകര്‍ത്ത സ്‌ഥലം സന്ദര്‍ശിച്ചു മടങ്ങുമ്പോള്‍ ഉണ്ടായ സംഘര്‍ഷത്തില്‍ കയ്യേറ്റം നടന്നതായിട്ടായിരുന്നു ആരോപണം.

മന്ത്രിയെ കയ്യേറ്റം ചെയ്‌തു, പൊതുവഴിയില്‍ തടഞ്ഞുവെച്ചു, ഡ്യൂട്ടി നിര്‍വ്വഹണം തടസ്സപ്പെടുത്തി, സംഘര്‍ഷാവസ്‌ഥ സൃഷ്‌ടിക്കാന്‍ ശ്രമിച്ചു തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ്‌ കേസ്‌. അടിമാലി സി ഐ ജിനദേവന്‍ കേസില്‍ പ്രാഥമികാന്വേഷണ ചുമതല. എറണാകുളം പോലീസിന്റെ പരിധിയിലാണ്‌ സംഭവമെങ്കിലും പ്രാഥമികാന്വേഷണം നടത്തി അടിമാലി സി ഐ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ കേസ്‌ എറണാകുളം പോലീസിന്‌ കൈമാറും.

പ്രശ്‌നങ്ങള്‍ക്ക്‌ കാരണമായത്‌ എം.പി. യുടെ ഇടപെടലാണെന്ന്‌ ഇന്നലെ മന്ത്രി കുറ്റപ്പെടുത്തിയിരുന്നു. അതേസമയം ഇടുക്കി ഡി.സി.സി. പ്രസിഡന്റിന്റെ നേതൃത്വത്തിലാണ്‌ തന്നെ കൈയേ്‌േറ്റം ചെയ്‌തതെന്ന്‌ ജോയ്‌സ്‌ ജോര്‍ജ്‌ എം.പി.യും പറഞ്ഞിരുന്നു. മലയോര ഹൈവേയുടെ ഭാഗമായി നിര്‍മിച്ച കലുങ്കുകള്‍ അനധികൃതമാണെന്ന്‌ ആരോപിച്ച്‌ കഴിഞ്ഞ 21ന്‌ രാത്രി വനപാലകര്‍ പൊളിച്ചു നീക്കിയിരുന്നു. തുടര്‍ന്ന്‌ ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ സമരം ആരംഭിക്കുകയും ഇടുക്കി എം.പി. ജോയ്‌സ്‌ ജോര്‍ജ്‌ നിരാഹാരസമരം നടത്തുകയും ചെയ്‌തു.

എം.പി. യുടെ സമരം ഒത്തുതീര്‍പ്പാക്കുന്നതിന്റെ ഭാഗമായി വനം വകുപ്പ്‌ മന്ത്രി സ്‌ഥലം സന്ദര്‍ശിച്ച്‌ നടപടി സ്വീകരിക്കുമെന്ന്‌ മുഖ്യമന്ത്രി വ്യക്‌തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ്‌ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ഇന്നലെ സ്‌ഥലത്ത്‌ എത്തിയത്‌. മന്ത്രി എത്തുന്നതറിഞ്ഞ്‌ ജോയ്‌സ്‌ ജോര്‍ജ്‌ എം.പി. സ്‌ഥലത്ത്‌ ക്യാമ്പ്‌ ചെയ്‌തിരുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.