Home » , » ഗായകന്‍ എംജിശ്രീകുമാരിനെതിരെ വേണുഗോപാല്‍ രംഗത്തു, ശ്രീകുമാറു സംഗീതരംഗരംഗത്തെ മാഫിയ വക്താവ്.

ഗായകന്‍ എംജിശ്രീകുമാരിനെതിരെ വേണുഗോപാല്‍ രംഗത്തു, ശ്രീകുമാറു സംഗീതരംഗരംഗത്തെ മാഫിയ വക്താവ്.

Written By Unknown on Saturday, 4 October 2014 | 21:25

ഗായകന്‍ എംജിശ്രീകുമാരിനെതിരെ  വേണുഗോപാല്‍ രംഗത്തു, എം.ജി. ശ്രീകുമാറിന് അവാര്‍ഡ് ലഭിച്ചതില്‍ പോലും ദുരൂഹതയുണ്ടെന്ന ആരോപണമാണ് വേണുഗോപാല്‍ ഉന്നയിക്കുന്നത്.  പ്രമുഖ മലയാളം വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വേണുഗോപാലിന്റെ വെളിപ്പെടുത്തലുകള്‍.

എംജി ശ്രീകുമാറുമായി ഒരിക്കലും സുഖകരമായ ഒരു ബന്ധം ഉണ്ടായിരുന്നില്ല. യേശുദാസിനെയും ജയചന്ദ്രനെയും പോലെയുള്ള ഒന്നാം നിരക്കാര്‍ ഒരിക്കലും എത്തിപ്പിടിക്കാത്ത ഉയരത്തില്‍ നില്‍ക്കുമ്പോള്‍ രണ്ടാം നിരക്കാര്‍ എന്ന നിലയില്‍ എംജിയുമായി മത്സരമുണ്ടായിരുന്നു. തങ്ങള്‍ തമ്മില്‍ ഒരിക്കലും സൗഹൃദം ഉണ്ടായിട്ടില്ലെന്നും വേണുഗോപാല്‍ തുറന്നു പറയുന്നു. മലയാള സംഗീതരംഗരംഗത്ത് ഒരു മാഫിയ പ്രവര്‍ത്തിക്കുന്നുണ്ട്. അത് വളരെ ചെറുതാണെങ്കിലും ഒരു തീവ്രമായ ഒന്നാണെന്നും വേണുഗോപാല്‍ അഭിമുഖത്തില്‍ പറയുന്നു.

എല്ലാത്തിന്റെയും പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഒരാളാണ്. ഗായകനെന്ന നിലയില്‍ 1994 നും 1999 നും ഇടയിലുള്ള കാലം തന്നെ സംബന്ധിച്ച് ഇരുണ്ട കാലഘട്ടമാണ്. ഈ കാലഘട്ടത്തിനിടയില്‍ ഒട്ടേറെ തിക്താനുഭവങ്ങള്‍ നേരിടേണ്ടി വന്നതായും അദ്ദേഹം പറഞ്ഞു. വി കെ പ്രകാശ് പുനരധിവാസം ചെയ്യുന്ന സമയത്ത് പാടാന്‍ ചെല്ലുമ്പോള്‍ വേറൊരു ഗായകന്റെ ഗ്യാംഗ് സമ്മര്‍ദ്ദമുണ്ടാക്കി. അവര്‍ പറയുന്ന ഗായകനെ കൊണ്ട് പാടിക്കാമെങ്കില്‍ എത്ര കാസറ്റ് വേണമെങ്കിലും സൗജന്യമായി ചെയ്തു കൊടുക്കാമെന്ന് വാഗ്ദാനവും നല്‍കി. എന്നാല്‍ വികെപി വിട്ടുകൊടുത്തില്ല. പാട്ടു താന്‍ തന്നെ പാടി.

'കനകമുന്തിരി' എന്ന ഗാനം സംസ്ഥാന അവാര്‍ഡ് നിര്‍ണയത്തിന്റെ അവസാന ഘട്ടത്തില്‍ വരെയെത്തിയെങ്കിലും അംഗീകാരം ലഭിച്ചില്ല. എംജി ശ്രീകുമാര്‍ പാടിയ വാസന്തിയും ലക്ഷ്മിയും എന്ന ചിത്രത്തിലെ 'ചാന്തുപൊട്ടും ശംഖേലസും' എന്ന ഗാനത്തിനായിരുന്നു അവാര്‍ഡ് കിട്ടിയത്. ആ ചിത്രത്തിലെതന്നെ കൂടുതല്‍ മികച്ച ഗാനമായ 'ആലിലക്കണ്ണാ' എന്ന ഗാനത്തെ പോലും മറികടന്നായിരുന്നു എംജിക്ക് അവാര്‍ഡ് ലഭിച്ചതെന്നും വേണുഗോപാല്‍ ചൂണ്ടിക്കാട്ടുന്നു. പുനരധിവാസത്തില്‍ പ്രവര്‍ത്തിക്കുന്നതിനിടയില്‍ ഗിരീഷ് പുത്തഞ്ചേരി ഒരു അന്യഭാഷാ ചിത്രവുമായി ബന്ധപ്പെട്ട് അവസരം ഒരുക്കാമെന്ന് പറയുകയും എന്നാല്‍ പിറ്റേന്ന് അത് അട്ടിമറിക്കപ്പെടുകയും ചെയ്തതായും പറഞ്ഞു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.