Home » » നരേന്ദ്രമോഡിയുടെ 'ക്ലീന്‍ ഇന്ത്യ ചലഞ്ചിന്‌ മെഗാ സ്‌റ്റാര്‍ മമ്മൂട്ടിയുടെ പിന്തുണ.

നരേന്ദ്രമോഡിയുടെ 'ക്ലീന്‍ ഇന്ത്യ ചലഞ്ചിന്‌ മെഗാ സ്‌റ്റാര്‍ മമ്മൂട്ടിയുടെ പിന്തുണ.

Written By Unknown on Thursday, 2 October 2014 | 23:40

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ 'ക്ലീന്‍ ഇന്ത്യ ചലഞ്ചിന്‌ മെഗാ സ്‌റ്റാര്‍ മമ്മൂട്ടിയുടെ പിന്തുണ. പ്രധാനമന്ത്രി 'ക്ലീന്‍ ഇന്ത്യ ചലഞ്ചിന്‌ ആരംഭം കുറിച്ചത്‌ അഭിമാനവും സന്തോഷവും പകരുന്ന സംഗതിയാണെന്ന്‌ മമ്മൂട്ടി പറഞ്ഞു. താന്‍ പ്രധാനമന്ത്രിയുടെ ചലഞ്ചിനെ പിന്തുണയ്‌ക്കുന്നുവെന്നും 'അഡിക്‌ടഡ്‌ ടു ലൈഫ', 'മൈ ട്രീ ചലഞ്ച്‌' തുടങ്ങിയവ പോലെ സദുദ്ദേശ്യപരമായ ക്ലീന്‍ ഇന്ത്യ ചലഞ്ചിനെ ആരാധകരും പിന്തുണയ്‌ക്കണമെന്നും മമ്മൂട്ടി ഫേസ്‌ബുക്കിലൂടെ പറഞ്ഞു. ക്ലീന്‍ ഇന്ത്യ പദ്ധതിയുടെ ചലഞ്ച്‌ ഏറ്റെടുത്ത്‌ പൊതുസ്‌ഥലങ്ങള്‍ വൃത്തിയാക്കി അതിന്റെ ചിത്രം സാമൂറഹിക സൈറ്റില്‍ അപ്‌ലോഡ്‌ ചെയ്യാനായിരുന്നു മോഡിയുടെ വെല്ലുവിളി. ഇതിനായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഗോവ ഗവര്‍ണര്‍ മൃദുല സിന്‍ഹ, ശശി തരൂര്‍, പ്രിയങ്ക ചോപ്ര, അനില്‍ അംബാനി തുടങ്ങി ഒന്‍പതു പേരെയാണ്‌ ടാഗ്‌ ചെയ്‌തത്‌. -
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.