Home » » നരേന്ദ്ര മോഡിയുടെ ക്ലീന്‍ ഇന്ത്യ ചലഞ്ച്‌.

നരേന്ദ്ര മോഡിയുടെ ക്ലീന്‍ ഇന്ത്യ ചലഞ്ച്‌.

Written By Unknown on Thursday, 2 October 2014 | 10:13

ന്യൂഡല്‍ഹി: ഐസ്‌ ബക്കറ്റ്‌ ചലഞ്ചിന്‌ പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വക ക്ലീന്‍ ഇന്ത്യ ചലഞ്ച്‌. ശുചിത്വ ഇന്ത്യ ലക്ഷ്യമിട്ട്‌ കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിച്ച സ്വച്‌ഛ ഭാരത്‌ പദ്ധതിക്ക്‌ തുടക്കം കുറിച്ചുകൊണ്ടാണ്‌ നരേന്ദ്ര മോഡി ക്ലീന്‍ ഇന്ത്യ ചലഞ്ചിനായി പ്രമുഖ സെലിബ്രിറ്റികളെ ക്ഷണിച്ചത്‌. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, മുന്‍ കേന്ദ്ര മന്ത്രി ശശി തരൂര്‍, സിനിമാ താരം കമല്‍ഹാസന്‍, റിലയന്‍സ്‌ മേധാവി അനില്‍ അംബാനി തുടങ്ങിയവരെയാണ്‌ പ്രധാനമന്ത്രി വെല്ലുവിളിച്ചത്‌.

പൊതുസ്‌ഥലങ്ങള്‍ വൃത്തിയാക്കി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ്‌ ചെയ്യാനായിരുന്നു മോഡിയുടെ വെല്ലുവിളി. മോഡിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നതായി സച്ചിന്‍ വ്യക്‌തമാക്കി. ഇന്ത്യ മുഴുവന്‍ വൃത്തിയാക്കുക എന്നത്‌ നല്ല ആശയമാണെന്നും അതിന്‌ നാം തയ്യാറാകണമെന്നും സച്ചിന്‍ പറഞ്ഞു.

ക്ലീന്‍ ഇന്ത്യ ചലഞ്ച്‌ ഏറ്റെടുക്കുന്നതായി ബോളിവുഡ്‌ താരം പ്രിയങ്ക ചോപ്രയും വ്യക്‌തമാക്കി. ഈ പ്രചരണത്തില്‍ നാം പങ്കെടുത്തില്ലെങ്കില്‍ പ്രത്യേകിച്ച്‌ ഒന്നും സംഭവിക്കില്ല. എന്നാല്‍ നമ്മള്‍ ഒരുമിച്ച്‌ നിന്നാല്‍ മാറ്റമുണ്ടാക്കാന്‍ മാറ്റമുണ്ടാക്കാന്‍ സാധിക്കുമെന്ന്‌ പ്രിയങ്ക ചോപ്ര പറഞ്ഞു. ട്വിറ്ററിലൂടെയാണ്‌ പ്രിയങ്ക ചോപ്ര വെല്ലുവിളി ഏറ്റെടുക്കുന്നതായി അറിയിച്ചത്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.