Home » » സ്‌ത്രീകള്‍ ജീന്‍സ്‌ ധരിക്കരുതെന്ന്‌ കെ.ജെ യേശുദാസ്‌.

സ്‌ത്രീകള്‍ ജീന്‍സ്‌ ധരിക്കരുതെന്ന്‌ കെ.ജെ യേശുദാസ്‌.

Written By Unknown on Thursday, 2 October 2014 | 10:08

തിരുവനന്തപുരം: സ്‌ത്രീകള്‍ ജീന്‍സ്‌ ധരിക്കരുതെന്ന്‌ ഗായകന്‍ കെ.ജെ യേശുദാസ്‌. സ്‌ത്രീകള്‍ ജീന്‍സിട്ട്‌ മറ്റുള്ളവരെ വിഷമിപ്പിക്കരുത്‌. ജീന്‍സ്‌ ധരിച്ചാല്‍ അതിനുമപ്പുറമുള്ളത്‌ ശ്രദ്ധിക്കാന്‍ തോന്നും. മറച്ച്‌ വയ്‌ക്കേണ്ടതിനെ മറച്ച്‌ വയ്‌ക്കണമെന്നും യേശുദാസ്‌ പറഞ്ഞു. മറച്ച്‌ വയ്‌ക്കുന്നതിനെ ഉള്‍ക്കൊള്ളുന്നതാണ്‌ നമ്മുടെ സംസ്‌കാരമെന്നും യേശുദാസ്‌ പറഞ്ഞു.

ആകര്‍ഷണീയത കൊടുത്ത്‌ വേണ്ടാത്തത്‌ ചെയ്യാന്‍ പ്രേരിപ്പിക്കരുത്‌. സൗമ്യതയാണ്‌ സ്‌ത്രീയുടെ സൗന്ദര്യമെന്നും യേശുദാസ്‌ പറഞ്ഞു. സ്വാതി തിരുനാള്‍ സംഗീത കോളജില്‍ സംഘടിപ്പിച്ച ശുചിത്വ കേരളം സുന്ദര കേരളം പരിപാടിയുടെ ഉദ്‌ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കവെയായിരുന്നു യേശുദാസിന്റെ വിവാദ പ്രസ്‌താവന.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.