Home » » സംസ്ഥാനത്ത് ബാറുകള്‍ക്ക് ഡിസംബര്‍ 12 വരെ ഹൈക്കോടതി അനുമതി നല്‍കി.

സംസ്ഥാനത്ത് ബാറുകള്‍ക്ക് ഡിസംബര്‍ 12 വരെ ഹൈക്കോടതി അനുമതി നല്‍കി.

Written By Unknown on Tuesday, 25 November 2014 | 08:20


കൊച്ചി: സംസ്ഥാനത്ത് ബാറുകള്‍ക്ക് ഡിസംബര്‍ 12 വരെ പ്രവര്‍ത്തിക്കുന്നതിന് ഹൈക്കോടതി അനുമതി നല്‍കി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. മുന്‍പ് ഈ മാസം 30 വരെ പ്രവര്‍ത്തിക്കാനായിരുന്നു അനുമതി നല്‍കിയിരുന്നത്. സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് കോടതി വിധി. അപ്പീലില്‍ ഡിസംബര്‍ മൂന്നിന് വാദം ആരംഭിക്കും.കേസ് സംബന്ധിച്ച എല്ലാ രേഖകളും ഹാജരാക്കാനും സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കി. ഫോര്‍ സ്റ്റാര്‍, ഹെറിറ്റേജ് വിഭാഗം ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയ സിംഗിള്‍ ബെഞ്ച് വിധി സ്‌റ്റേ ചെയ്യണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഡിവിഷന്‍ ബെഞ്ച് തള്ളി.അബ്കാരി നയത്തിന് വിരുദ്ധമായാണ് സിംഗിള്‍ ബെഞ്ച് വിധിയെന്നാണ് സര്‍ക്കാര്‍ വാദിച്ചത്. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് മദ്യനയം രൂപീകരിച്ചതെന്നും സര്‍ക്കാര്‍ വാദിച്ചു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.