Home » » സിഗററ്റ് ഇനി പാക്കറ്റായി മാത്രം വില്‍പന നടത്തിയാല്‍ മതി;കേന്ദ്ര ആരോഗ്യമന്ത്രാലയം.

സിഗററ്റ് ഇനി പാക്കറ്റായി മാത്രം വില്‍പന നടത്തിയാല്‍ മതി;കേന്ദ്ര ആരോഗ്യമന്ത്രാലയം.

Written By Unknown on Tuesday, 25 November 2014 | 08:29

സിഗററ്റ് ഇനി പാക്കറ്റായി മാത്രം വില്‍പന നടത്തിയാല്‍ മതിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. സിഗററ്റ് വില്‍ക്കാനുള്ള നിയമപരമായ പ്രായപരിധി ഉയര്‍ത്താനും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്കുള്ള പിഴ വര്‍ദ്ധിപ്പിക്കണമെന്നും സമിതി നിര്‍ദ്ദേശിച്ചു. സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച കേന്ദ്ര ആരോഗ്യ മന്ത്രാലയം മന്ത്രിസഭാ യോഗത്തില്‍ വിതരണം ചെയ്യാനുള്ള കുറിപ്പിന്റെ കരടും തയ്യാറാക്കിയതായി കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നഡ്ഡ രാജ്യസഭയെ രേഖാമൂലം അറിയിച്ചു. സമിതിയുടെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതിന് മുന്പ് പാര്‍ലമെന്റിന്റെ അംഗീകാരം തേടേണ്ടി വരും. പായ്ക്കറ്റിലല്ലാതെ ലഭിക്കുന്ന സിഗററ്റാണ് 70 ശതമാനവും വില്‍ക്കപ്പെടുന്നത്. രാജ്യത്തിന്റെ നികുതി വരുമാനത്തില്‍ 25,000 കോടി രൂപ സിഗററ്റില്‍ നിന്നാണ് ലഭിക്കുന്നത്.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.