Home » » ശബരിമല ടൂറിസ്റ്റ്‌ കേന്ദ്രമാക്കാനുള്ള ഭാഗമാണ്‌ ആറന്‍മുള വിമാനതാവളപദ്ധതി.

ശബരിമല ടൂറിസ്റ്റ്‌ കേന്ദ്രമാക്കാനുള്ള ഭാഗമാണ്‌ ആറന്‍മുള വിമാനതാവളപദ്ധതി.

Written By Unknown on Tuesday, 25 November 2014 | 08:12


പത്തനംതിട്ട; ആറന്‍മുളയില്‍ നടപ്പിലാക്കുന്ന വിമാനതാവള പദ്ധതി കോര്‍പ്പറേറ്റ്‌ താല്‍പ്പര്യത്തിന്റെ ഭാഗം.അടൂര്‍സ്വദേശി ഏനാദി മംഗലത്ത്‌ എബ്രഹാം എന്‍ജിനിയറിംഗ്‌ കോളേജ്‌ സ്ഥാപിക്കണമെന്ന പേരില്‍ ആറന്‍മുളയില്‍ നെല്‍വയല്‍ പ്രദേശമുള്‍പ്പെടെയുള്ള ചതുപ്പ്‌ നിലങ്ങള്‍ വാങ്ങിയത്‌.തുടര്‍ന്ന്‌ മറ്റൊരു കമ്പനിക്ക്‌ വേണ്ടി മറിച്ച്‌ വില്‍ക്കുകയും വയല്‍ പ്രദേശം മണ്ണിട്ട്‌ നികത്തുകയും ചെയ്‌തു.തണ്ണീര്‍തടമായ ഈ പ്രദേശം നികത്തപ്പെട്ടതോടെ സമീപ പ്രദേശങ്ങളില്‍ ജലക്ഷാമം നേരിടുകയും പരിസ്ഥിതി പ്രവര്‍ത്തകര്‍ സമരവുമായി രംഗത്ത്‌ വരികയും ചെയ്‌തു. പമ്പയുമായി ബന്ധിപ്പിക്കുന്ന പ്രധാന കൈത്തോട്‌ മണ്ണിട്ട്‌ നികത്തിയതിന്റെ ഫലമായി പമ്പയിലേക്കുള്ള നീരൊഴുക്ക്‌ തടസപ്പെടുകയും പമ്പ മലിനമാകുകയും ചെയ്‌തത്‌ പരിസ്ഥിതി പ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു.
കേരള ഭൂസംരക്ഷണ നിയമപ്രകാരം വയല്‍ ചതുപ്പ്‌ നിലങ്ങള്‍ നികത്തുന്നത്‌ നിയമലംഘനമാണെന്ന നിര്‍ദ്ദേശത്തെ അവഗണിച്ചുകൊണ്ടാണ്‌ വിമാനതാവള പദ്ധതിക്കുവേണ്ടി പ്രൊജക്‌ട്‌ സമര്‍പ്പിച്ചത്‌.കഴിഞ്ഞ എല്‍.ഡി.എഫ്‌ ഭരണത്തിലാണ്‌ അച്ചുതാനന്ദന്‍ പദ്ധതിക്ക്‌ അനുമതി നല്‍കിയത്‌. വ്യോമാ സുരക്ഷാ മേഖലാ നേവിയുടെ മുന്നറിയിപ്പ്‌ ലംഘിച്ചുകൊണ്ട്‌ പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കി. പ്രസ്‌തുതവിമാനതാവളം ആഭ്യന്തരസുരക്ഷക്ക്‌ ഭീഷണിയാണെന്നമുന്നറിയിപ്പ്‌ അവഗണിക്കപ്പെട്ടു.നേവിയുടെ സുരക്ഷാ നിരീക്ഷണ പറക്കലിന്‌ വിമാനതാവളം തടസമാകുമെന്ന റിപ്പോര്‍ട്ട്‌ അവഗണിക്കുവാന്‍ രാഷ്‌ട്രീയ സമ്മര്‍ദ്ദത്തിലൂടെ കോര്‍പ്പറേറ്റുകള്‍ക്ക്‌ സാധിച്ചു.
വിമാനതാവളം യാഥാര്‍ത്ഥ്യമാക്കപ്പെടുമ്പോള്‍ സെസ്സ്‌ മേഖലയില്‍ ഉള്‍പ്പെടുത്തുകയും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക്‌ നിയന്ത്രണം നഷ്‌ടമാകുകയും ചെയ്‌തു.വിമാനത്തിന്റെ പറക്കലിന്‌ ആറന്‍മുളക്ഷേത്രത്തിലെ ഉയരംകൂടിയ കൊടിമരം തടസ്സമാകയാല്‍ അത്‌ ചെറുതാക്കാന്‍ നിര്‍ബന്ധിതമാകും.ജനകീയ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചുവെങ്കിലും രാഷ്‌ട്രീയ-കോര്‍പ്പറേറ്റ്‌ ഇടപെടല്‍ സമരത്തെ ദുര്‍ബലമാക്കികൊണ്ടിരിക്കുകയാണ്‌.
ആറന്‍മുള വിമാനതാവള പദ്ധതി യഥാര്‍ഥ്യമാകുന്നതോടെ ഇവിടെ നിന്ന്‌ 50 കി.മി ദൂരം മാത്രമായിരിക്കും ശബരിമലയിലേക്ക്‌, സെസ്സ്‌ മേഖലയായതുകൊണ്ട്‌ ടൂറിസ്റ്റുകള്‍ക്ക്‌ യഥേഷ്‌ടം കടന്നുവരാനുള്ള അവസരം ഒരുങ്ങുകയും ശബരിമലയെ ടൂറിസ്റ്റ്‌ കേന്ദ്രമാക്കുകയുമാണ്‌ കോര്‍പ്പറേറ്റുകള്‍ ലക്ഷ്യം വെക്കുന്നത്‌.
ഭക്തിയെ പോലും കോര്‍പ്പറേറ്റ്‌ വല്‍ക്കരിക്കാനുള്ള രാഷ്‌ട്രീയ നീക്കം അണിയറയില്‍ ഒരുങ്ങുമ്പോള്‍ കഠിന വ്രതമെടുത്ത്‌ ദര്‍ശനത്തിന്‌ എത്തുന്ന അയ്യപ്പ ഭക്തര്‍ക്ക്‌ കാത്തിരിക്കേണ്ടി വരും ഒരു ദര്‍ശന പുണ്യം ലഭിക്കാന്‍.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.