കോഴിക്കോട്: ``നിയമം സംരക്ഷിക്കേണ്ടവര്‍ തന്നെ രാഷ്‌ട്രീയ സ്വാധീനത്താല്‍
കൈകെ ട്ടി നില്‍ക്കുന്ന കാഴ്‌ചയാണ് നാദാപുരത്തുള്ളത്. അന്വേഷണത്തിന്റെ
ആദ്യഘട്ടം കഴിഞ്ഞതോടെ എല്ലാം ഇഴഞ്ഞ് നീങ്ങുകയാണ്. പീഡനം നടത്തിയവര്‍
മാത്രമല്ല, അവരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നവരും ശിക്ഷാര്‍ഹരാണ്.
എന്നാല്‍ അങ്ങനെയുള്ള ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന് മാത്രമല്ല, ഉന്നത
പോലീസുദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അട്ടിമറി നീക്കമാണ് നടക്കുന്നത്.
ഇത് അംഗീകരിക്കാനാവില്ല. ഇതിനെതിരെ അതിശക്തമായ ജനകീയ പ്രതിരോധമുയരും''
ആര്‍.എം.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍. വേണു പറഞ്ഞു. ആര്‍.എം.പി.യുടെ
നേതൃത്വത്തില്‍ നാദാപുരം ഡി.വൈ.എസ്.പി. ഓഫീസിലേക്ക് നടന്ന പ്രതിഷേധ
മാര്‍ച്ച് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംഭവം നടന്നതറിഞ്ഞ്, ഔദ്യോഗിക കേന്ദ്രങ്ങളില്‍ വിവരം ധരിപ്പിച്ച് കുറ്റവാളികള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതിനുപകരം ഡെറ്റോള്‍ ഒഴിച്ച് കുളിപ്പിച്ച് തെളിവ് നശിപ്പിക്കുകയായിരുന്നു സ്‌കൂള്‍ അധികൃതര്‍. പോലീസധികൃതരെ വിവരം ധരിപ്പിച്ചതുമില്ല. ഗുരുതരമായ വീഴ്‌ചയാണിത്.
രാഷ്‌ട്രീയ കേന്ദ്രങ്ങള്‍ ഇടപെട്ട് കേസ് അട്ടിമറിക്കാന്‍ ഗൂഢനീക്കം നടത്തിവരികയാണ്. ഉന്നത പോലീസുദ്യോഗസ്ഥര്‍ രംഗത്തിറങ്ങി കേസന്വേഷണം വഴിമാറ്റാന്‍ ശ്രമിക്കുന്നതെല്ലാം ഇതിന്റെ ഭാഗമായാണ്. അതുകൊണ്ട് തന്നെ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ പഴുതടച്ചുള്ള അന്വേഷണമാണ് ആവശ്യം. അത് നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. പ്രതികളേയും പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നവരേയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ അധികൃതര്‍ തയ്യാറായില്ലെങ്കില്‍ അതിശക്തമായ ജനരോഷമുയരുമെന്നതുറപ്പാണ്' - വേണു പറഞ്ഞു. ആര്‍.എം.പി.യുടെ പ്രതിഷേധ മാര്‍ച്ചില്‍ കെ. ചന്ദ്രന്‍, കെ.പി. പ്രകാശന്‍, വിമല ടീച്ചര്‍ എന്നിവരും പ്രസംഗിച്ചു.