Home » » എന്‍.എച്ച് ഇരകളെ അഭയാര്‍ത്ഥികളാക്കരുത് ഡിസം: 20ന് രാപ്പാര്‍ക്കല്‍ സമരം.

എന്‍.എച്ച് ഇരകളെ അഭയാര്‍ത്ഥികളാക്കരുത് ഡിസം: 20ന് രാപ്പാര്‍ക്കല്‍ സമരം.

Written By Unknown on Thursday, 27 November 2014 | 04:02

തിരുവനന്തപുരം: നാഷണല്‍ ഹൈവേ ഇരകളെ അഭയാര്‍ത്ഥികളാക്കരുത്, 30 മീറ്ററില്‍ ആറുവരി പാത പണിയുക, കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് മാര്‍ക്കറ്റ് വില മുന്‍കൂറായി നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സമരം ശക്തമാക്കാന്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. 
 
ബി.ഒ.ടി കുത്തകകളെ സഹായിക്കുന്നതിന് വേണ്ടിയാണ് 45 മീറ്ററിലെ ദേശീയപാത പണിയൂ എന്ന് സര്‍ക്കാര്‍ ശാഠ്യം പിടിക്കുന്നത്. ജനസാന്ദ്രത കൂടുതലുള്ള കേരളത്തില്‍ 45 മീറ്റര്‍ എന്നത് പ്രായോഗികമല്ല. 45 മീറ്റര്‍ പേരുപറഞ്ഞ് ദേശീയപാത വികസനം അനന്തമായി നീട്ടിക്കൊണ്ടുപോകുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് എന്‍.എച്ച്. ഇരകളെ അഭയാര്‍ത്ഥികളാക്കരുത് എന്നാവശ്യപ്പെട്ട് കൊണ്ട് ഡിസംബര്‍ 20ന് ഹൈവേ രാപ്പാര്‍ക്കല്‍ സമരം നടത്താന്‍ പാര്‍ട്ടി സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചത്. 
 
യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.എം.അഷ്‌റഫ് അധ്യക്ഷത വഹിച്ചു. സാംകുട്ടി ജേക്കബ്, നാസറുദ്ദീന്‍ എളമരം, എം.കെ.മനോജ്കുമാര്‍, പി.അബ്ദുല്‍ ഹമീദ്, മൂവ്വാറ്റുപുഴ അഷ്‌റഫ് മൗലവി, തുളസീധരന്‍ പള്ളിക്കല്‍ സംസാരിച്ചു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.