Home » » കാശ്മീരിലെ ഇന്ത്യന്‍ സൈനിക ക്യാംപിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു.

കാശ്മീരിലെ ഇന്ത്യന്‍ സൈനിക ക്യാംപിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു.

Written By Unknown on Thursday, 27 November 2014 | 03:59

ജമ്മു : ജമ്മു കാശ്മീരിലെ അര്‍ണിയക്ക് സമീപം ഇന്ത്യന്‍ സൈനിക ക്യാംപിന് നേരെയുണ്ടായ  തീവ്രവാദി ആക്രമണത്തില്‍   മൂന്ന് പ്രദേശവാസികളും ഒരു ഇന്ത്യന്‍ സൈനികനും കൊല്ലപ്പെട്ടു. രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചതായും ഒരാള്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു.പാക്കിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശമാണ് അര്‍ണിയ. ആയുധമേന്തിയ എട്ട്  തീവ്രവാദികള്‍ ആണ് സൈനിക കേന്ദ്രം ആക്രമിച്ചത് എന്നാണ് റിപ്പോര്‍ട്ട്. രണ്ട് സംഘമായി തിരിഞ്ഞായിരുന്നു തീവ്രവാദികളുടെ ആക്രമണം. ഒരു സംഘം സൈനിക ബങ്കറില്‍ നിന്നും മറ്റൊരു സംഘം ഗ്രാമത്തിലെ ഒരു വീട്ടില്‍ നിന്നുമാണ് ആക്രമണം ആരംഭിച്ചതെന്ന് സൈനിക വക്താവ് അറിയിച്ചു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.