ആലപ്പുഴ: മുഹമ്മ കണ്ണാര്‍ക്കാട്ട്
പി.കൃഷ്‌ണപിള്ളയുടെ സ്‌മാരകം തീവെച്ച് നശിപ്പിച്ച സംഭവത്തില്‍ അഞ്ച്
സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതികള്‍. കേസ് അന്വേഷിച്ച
ക്രൈംബ്രാഞ്ച് സംഘം ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ആലപ്പുഴ കോടതിയില്‍
സമര്‍പ്പിച്ചു.
വി.എസ്.അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് പേഴ്‌സണല്‍ സ്റ്റാഫില്‍ അംഗമായിരുന്ന ഡിവൈഎഫ് മേഖല ജോയിന്റ് സെക്രട്ടറി ലതീഷ് ബി.ചന്ദ്രനാണ് കേസിലെ ഒന്നാം പ്രതി. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം പി.സാബു, സിപിഎം പ്രവര്‍ത്തകന്‍ രാജന്‍, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ദീപു, രാജേഷ്, പ്രമോദ് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. ഇവര്‍ ഒളിവിലാണ്.
സാക്ഷിമൊഴികളുടെയും സാഹചര്യതെളിവുകളുടെയും അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് പ്രതികളെ കണ്‌ടെത്തിയത്. ഇവര്‍ക്കെതിരേ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ സമയം അനുവദിക്കണമെന്നും അന്വേഷണ സംഘം കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്‌ട്.
ചൂട്ടുകറ്റ ഉപയോഗിച്ച് പ്രതികള്‍ സ്‌മാരകത്തിന് തീയിട്ട ശേഷം രക്ഷാപ്രവര്‍ത്തനത്തിലും പങ്കെടുത്തെന്ന് ക്രൈംബ്രാഞ്ച് കണ്‌ടെത്തി. സംഭവത്തില്‍ ഇവരെ ചോദ്യം ചെയ്‌തപ്പോള്‍ പരസ്‌പര വിരുദ്ധമായ മറുപടിയാണ് ലഭിച്ചതെന്നും അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്‌ട്.
കേസില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതികളായതോടെ സിപിഎം കൂടുതല്‍ പ്രതിരോധത്തിലായി. സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴ ആതിഥേയത്വം വഹിക്കാന്‍ തയാറെടുക്കുന്നതിനിടെയാണ് പാര്‍ട്ടിക്ക് നാണക്കേടുണ്‌ടാക്കുന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.