Home » » ലീഗ് ഇടതുപക്ഷത്തേയ്ക്ക് വന്നാല്‍ എന്താകുമെന്ന് ബേജറാണ് സി.പി.ഐയ്‌ക്കെന്ന് പി.കെ കുഞ്ഞാലിക്കുട്ടി.

ലീഗ് ഇടതുപക്ഷത്തേയ്ക്ക് വന്നാല്‍ എന്താകുമെന്ന് ബേജറാണ് സി.പി.ഐയ്‌ക്കെന്ന് പി.കെ കുഞ്ഞാലിക്കുട്ടി.

Written By Unknown on Saturday, 15 November 2014 | 11:10

തിരുവനന്തപുരം: സി.പി.എം-സി.പി.ഐ ഉടക്കില്‍ കൊത്തി മുസ്ലീം ലീഗും കോണ്‍ഗ്രസും രംഗത്ത്. ലീഗ് ഇടതുപക്ഷത്തേയ്ക്ക് വന്നാല്‍ എന്താകുമെന്ന് ബേജറാണ് സി.പി.ഐയ്‌ക്കെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സി.പി.എമ്മുമായി തര്‍ക്കിക്കാന്‍ സി.പി.ഐ വേറെ വിഷയം നോക്കണമെന്നും ലീഗ് യു.ഡി.എഫില്‍ ഉറച്ചു നില്‍ക്കുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. 

 ലീഗിനെയും മാണിയെയും കൂടെകൂട്ടാനുള്ള ശ്രമം ഇടതു മുന്നണിയില്‍ നടക്കില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്റെ സി.പി.എമ്മിനുള്ള മുന്നറിയിപ്പില്‍ കൊത്തിയാണ് മുസ്ലീം ലീ
ഗ് രംഗത്തെത്തിയത്. 

ഇരുപാര്‍ട്ടികളും തമ്മിലുള്ള തര്‍ക്കത്തില്‍
ലീഗ്  കൂടി കക്ഷി ചേര്‍ന്നതോടെ ബാര്‍ കോഴ സമരത്തിലെയും പാര്‍ട്ടി പിളര്‍പ്പിലെയും സി.പി.എം-സി.പി.ഐ സമ്മേളനകാല ഉടക്ക് കൂട്ടപ്പൊരിച്ചിലായി
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.