Home » » സോളാര്‍ അഴിമതി കേസ്‌ മ്മന്‍ ചാണ്ടിക്കെതിരെ മൊഴി.

സോളാര്‍ അഴിമതി കേസ്‌ മ്മന്‍ ചാണ്ടിക്കെതിരെ മൊഴി.

Written By Unknown on Saturday, 15 November 2014 | 10:54

കൊച്ചി: സോളാര്‍ അഴിമതി കേസ്‌ അന്വേഷിക്കുന്ന കമ്മീഷന്‌ മുമ്പാകെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ മൊഴി. ബാംഗ്ലൂരിലെ വ്യവസായി എം.കെ കുരുവിളയാണ്‌ മൊഴി നല്‍കിയത്‌. മുഖ്യമന്ത്രി നേരിട്ട്‌ കോടികള്‍ കോഴ ആവശ്യപ്പെട്ടെന്നാണ്‌ ഇയാള്‍ മൊഴി നല്‍കിയിരിക്കുന്നത്‌.

മുഖ്യമന്ത്രിയുടെ ബന്ധു എന്ന്‌ അവകാശപ്പെടുന്ന ആന്‍ഡ്രൂസിനോടൊപ്പം തിരുവന്തപുരത്ത്‌ പോയി ഉമ്മന്‍ചാണ്ടിയെ കണ്ടു.വിദേശ കമ്പനി കേരളത്തില്‍ തുടങ്ങാനിരിക്കുന്ന സോളാര്‍ പദ്ധതിയുമായി ബന്ധപ്പെട്ടായിരുന്നു ചര്‍ച്ച.പദ്ധതിയില്‍ സഹകരിക്കണമെങ്കില്‍ പണം നല്‍കണം എന്ന്‌ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഉമ്മന്‍ ചാണ്ടിയുമായി നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്‌.

വിശദമായി ചര്‍ച്ച ചെയ്യാന്‍ ഉമ്മന്‍ ചാണ്ടി രണ്ട്‌ ഫോണ്‍ നമ്പരുകള്‍ നല്‍കി. മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന സലിം രാജിന്റെയും മറ്റൊരാളിന്റെയും ഫോണ്‍ നമ്പരാണ്‌ തനിക്ക്‌ നല്‍കിയതെന്നും എം.കെ കുരുവിള മൊഴി നല്‍കി. ജുഡീഷ്യല്‍ കമ്മീഷന്‌ മുമ്പാകെ എഴുതി നല്‍കിയ മൊഴിയിലാണ്‌ മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.